ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വെസ്റ്റ് ഇൻഡീസ് സ്പിന്നർ സുനിൽ നരേന്റെ സേവനം കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു നഷ്ടമാകാൻ സാധ്യത. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്ന നരേന്റെ ബൗളിംഗ് ആക്ഷനിൽ സംശയം പ്രകടിപ്പിച്ച് അന്പയർമാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പിഎസ്എലിൽ ലാഹോർ- ക്വറ്റ മത്സരത്തിനിടെയാണ് നരേൻ നിയമപ്രകാരമുള്ള രീതിയിലല്ല പന്തെറിയുന്നതെന്ന സംശയം അന്പയർമാർ പ്രകടിപ്പച്ചത്.
ഇതോടെ നരേനെ ബൗളിംഗ് ആക്ഷനിൽ സംശയമുള്ളവരുടെ പട്ടികയിൽ പെടുത്തി. സംശയമുണ്ടെങ്കിലും നരേനെ ടീമിൽ ഉൾപ്പെടുത്താനും പന്തെറിയിക്കാനുമാകും. ലാഹോറിന്റെ താരമാണ് നരേൻ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനു ലഭിച്ച റിപ്പോർട്ട് അവർ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിനു നൽകും.
നിയമപ്രകാരമല്ലാത്ത ബൗളിംഗ് ആക്ഷനെത്തുടർന്ന് 2015 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ ഇടംപിടിക്കാനായില്ല ഈ സ്പിന്നർക്ക്.