ഭുവനേശ്വർ: ഹീറോ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഗോകുലം കേരള എഫ്സിക്കും ചർച്ചിൽ ബ്രദേഴ്സിനും ജയം. ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റിനെ 2-0ന് ഗോകുലം കീഴടക്കി. ഹെൻറി കെസെക്കയുടെ ഇരട്ട ഗോളാണ് ഗോകുലത്തിന് സൂപ്പർ ലീഗ് പ്രീക്വാർട്ടറിൽ ഇടംനല്‍കിയത്. 43, 74 മിനിറ്റുകളിലായിരുന്നു കെസെക്കയുടെ ഗോൾ.
ഡൽഹിഡൈനാമോസിനെയാണ് ചർച്ചിൽബ്രദേഴ്സ് കീഴടക്കിയത്. നിശ്ചിത സമയത്ത് 1-1 സമനിലയായതിനെത്തുടർന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ വില്ലിസ് പ്ലാസയാണ് 106-ാം മിനിറ്റിൽ ഗോൾഡൻ ഗോൾ സ്വന്തമാക്കിയത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം പ്ലാസയുടെ ഇരട്ട ഗോളിലൂടെയാണ് ഗോവൻ ടീം ജയം കൈപ്പിടിയിലൊതുക്കിയത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ കാലു ഉച്ചെയുടെ ഗോളിൽ ഡൽഹി ഡൈനാമോസ് മുന്നിൽ കടന്നു. 34-ാം മിനിറ്റിൽ പ്ലാസ ചർച്ചിലിനെ സമനിലയിൽ എത്തിച്ചു.
യോഗ്യത ജയിച്ചതോടെ ചർച്ചിലും ഗോകുലം കേരളയും സൂപ്പർ കപ്പ് പ്രീക്വാർട്ടറിൽ ഇടംപിടിച്ചു. ഐഎസ്എൽ ഫൈനലിസ്റ്റുകളായ ബംഗളൂരു എഫ്സിയാണ് ഗോകുല ത്തിന്റെ എതിരാളി. ഏപ്രിൽ ഒന്നിനാണ് മത്സരം. മോഹൻ ബഗാനാണ് ചർച്ചിലിന്റെ എതിരാളി.