റഷ്യൻ ലോകകപ്പിനുള്ള ടിക്കറ്റ് ചൂടപ്പംപോലെ വിറ്റഴിഞ്ഞതായി ഫിഫ. ഫിഫയുടെ ഒൗദ്യോഗിക വെബ്സൈറ്റ് ലിങ്ക്വഴി ലോകത്തിന്റെ വിവിധ കോണുകളിലെ കാൽപ്പന്തുകളി ആരാധകർ 24 മണിക്കൂറിനുള്ളിൽ സ്വന്തമാക്കിയത് 3,56,700 ടിക്കറ്റുകൾ.
റഷ്യയിൽനിന്നുള്ളവർക്കാണ് ഏറ്റവും അധികം ടിക്കറ്റ് അനുവദിച്ചത്. 1,97,036 ടിക്കറ്റുകൾ റഷ്യൻ ആരാധകർ സ്വന്തമാക്കി. ഏറ്റവും അധികം ടിക്കറ്റ് കരസ്ഥമാക്കിയതിൽ ഇന്ത്യൻ ആരാധകർ ആദ്യ പത്തിൽ എത്തി. ഇന്ത്യയിൽനിന്ന് 4,166 ഫുട്ബോൾ പ്രേമികളാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
14,845 ടിക്കറ്റുകളുമായി അമേരിക്കൻ ആരാധകർ രണ്ടാമതെത്തി. അർജന്റീന (14,564), കൊളംബിയ (13,994), മെക്സിക്കോ (13,505), ബ്രസീൽ (9,691), പെറു (9,493), ഓസ്ട്രേലിയ (5,500), ജർമനി (5,476), ചൈന (5,459) എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ടിക്കറ്റ് നേടിയതിൽ ആദ്യ ഒന്പത് സ്ഥാനത്ത്.