ഇന്ത്യൻവെൽസ്: പ്രസവത്തിനുശേഷം ടെന്നീസ് കോർട്ടിലേക്കുള്ള സെറീന വില്യംസിന്റെ തിരിച്ചുവരവിന് ചേച്ചി വീനസ് വില്യംസ് തടയിട്ടു. 2017 ഓസ്ട്രേലിയൻ ഓപ്പണിനുശേഷം കോർട്ടിൽ തിരിച്ചെത്തിയ സെറീനയെ ഇന്ത്യൻവെൽസ് ഓപ്പണിന്റെ വനിതാ വിഭാഗം സിംഗിൾസ് മൂന്നാം റൗണ്ടിൽ വീനസ് കീഴടക്കി. 6-3, 6-4നായിരുന്നു വീനസിന്റെ ജയം. കരോളിൻ വോസ്നിയാകി, ആംഗലിക് കെർബർ, ലോക ഒന്നാം നന്പർ സിമോണ ഹാലെപ്പ് തുടങ്ങിയവർ നാലാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷവിഭാഗം സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ നാലാം റൗണ്ടിൽ പ്രവേശിച്ചു. അതേസമയം, ഇന്ത്യയുടെ യൂകി ഭാംബ്രി മൂന്നാം
പുരുഷവിഭാഗം സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ നാലാം റൗണ്ടിൽ പ്രവേശിച്ചു. അതേസമയം, ഇന്ത്യയുടെ യൂകി ഭാംബ്രി മൂന്നാം