ലണ്ടൻ: ഡേവിഡ് സിൽവയുടെ ഇരട്ടഗോൾ ബലത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. എവേ പോരാട്ടത്തിൽ സ്റ്റോക് സിറ്റിയെ 2-0നു മാഞ്ചസ്റ്റർ സിറ്റി തകർത്തു. 10, 50 മിനിറ്റുകളിലായിരുന്നു സിൽവയുടെ ഗോളുകൾ.
ജയത്തോടെ പെപ് ഗ്വാർഡിയോളയുടെ ടീം രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ 16 പോയിന്റ് ലീഡായി. 30 മത്സരങ്ങളിൽനിന്ന് സിറ്റിക്ക് 81 പോയിന്റും യുണൈറ്റഡിന് 65 പോയിന്റുമാണുള്ളത്. 61 പോയിന്റുള്ള ടോട്ടനം 60 പോയിന്റുള്ള ലിവർപൂൾ എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.