ഇന്ന് ഫുട്ബോൾ ആരാധകർക്ക് സൂപ്പർ പോരാട്ടങ്ങളുടെ ദിനം. രാത്രി എട്ടിന് ആരംഭിക്കുന്ന കാൽപ്പന്ത് കളിയുത്സവം പാതിരാത്രിയിലും തുടരും. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ആരെത്തുമെന്ന് ഇന്നറിയാം. ആ പോരാട്ടം ചെന്നൈയിൽ നടക്കും. അങ്ങ് യൂറോപ്പിൽ രണ്ട് പോരാട്ടങ്ങളാണുള്ളത്. യൂറോപ്യൻ ചാന്പ്യന്മാരെ നിർണയിക്കാനുള്ള ചാന്പ്യൻസ് ലീഗിലെ രണ്ടാംപാദ പ്രീക്വാർട്ടർ മത്സരങ്ങൾ രാത്രി 1.15ന് നടക്കും. ഒരു മത്സരം ബ്രിട്ടനിലെ മാഞ്ചസ്റ്ററിലും മറ്റൊന്ന് ഇറ്റലിയിലെ റോമിലും. ചാന്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയ്യയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകത്തിൽ ഇറങ്ങുന്പോൾ അതേ ലക്ഷ്യവുമായി റോമിൽ എഎസ് റോമയും ഷാക്തർ ഡോണെറ്റ്സ്കും കൊന്പുകോർക്കും.
ചെന്നൈയിൻ-എഫ്സി ഗോവ
ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ബംഗളൂരു എഫ്സിയുടെ എതിരാളി ആരെന്ന് ഇന്നറിയാം. രാത്രി എട്ടിനു നടക്കുന്ന രണ്ടാം പാദ സെമി പോരാട്ടത്തിൽ ചെന്നൈയിനും എഫ്സി ഗോവയും ഏറ്റുമുട്ടും. ഗോവയിൽനടന്ന ആദ്യ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു. ചെന്നൈയിന് ഒരു എവേ ഗോളിന്റെ ആനുകൂല്യമുണ്ട്.
റോമ-ഷാക്തർ, യുണൈറ്റഡ്-സെവിയ്യ
ആദ്യപാദത്തിൽ സ്വന്തം മൈതാനത്തുവച്ച് എഎസ് റോമയെ കീഴടക്കിയതിന്റെ ആവേശത്തിലാണ് യുക്രെയ്ൻ ക്ലബ് റോമിലെത്തുന്നത്. 2-1നായിരുന്നു ആദ്യ പാദത്തിൽ ഷാക്തറിന്റെ ജയം. എന്നാൽ, എവേ ഗോളിന്റെ ആനുകൂല്യം റോമയ്ക്കുണ്ട്. 1-0നു ജയിച്ചാൽപോലും ക്വാർട്ടറിൽ റോമയ്ക്കു കടക്കാനാകും.
സ്പെയിനിൽ നടന്ന ആദ്യ പാദത്തിൽ ഗോൾരഹിത സമനിലയുമായാണ് യുണൈറ്റഡും സെവിയ്യയും വീണ്ടും ഇറങ്ങുന്നത്. മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിലാണ് പോരാട്ടം.