മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി തന്റെ അറിവില്‍ നല്ല മനുനഷ്യനാണെന്നും ഭാര്യയെയും രാജ്യത്തെയും വഞ്ചിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നു കരുതുന്നില്ലെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ‘എന്റെ അറിവില്‍ അദ്ദേഹം നല്ലൊരു മനുഷ്യനാണ്. രാജ്യത്തെയും ഭാര്യയെയും വഞ്ചിക്കാന്‍ അദ്ദേഹത്തിനു കഴിയില്ല. ഇവിടെ കാര്യങ്ങള്‍ ഷമിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. അതില്‍ അഭിപ്രായം പറയാന്‍ ആളല്ല. അതില്‍ ഇടപെടുന്നതും ശരിയല്ല’-ധോണി ഒരു പ്രാദേശിക പത്രത്തിനു നല്കിയ പ്രതികരണത്തില്‍ പറഞ്ഞു.
ഷമിക്കെതിരേ മാനഭംഗശ്രമം, ഗാർഹിക പീഡനം അടക്കം നിരവധി ആരോപണങ്ങളുമായി ഭാര്യ ഹസിന് ജഹാൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും ഹസിൻ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസ് ഒത്തുതീർപ്പാക്കാൻ ഷമി ശ്രമങ്ങൾ ആരംഭിച്ചതായി സൂചനയുണ്ട്.