കോട്ടയം: സൂപ്പർ കപ്പ് ഫുട്ബോൾ ആദ്യ സീസണ് മത്സരക്രമം തീരുമാനമായി. 16 ടീമുകളാണ് ലീഗിൽ ഏറ്റുമുട്ടുക. ഇന്ത്യൻ സൂപ്പർ ലീഗിലെയും ഐ ലീഗിലെയും ആദ്യ ആറു ടീമുകളും സൂപ്പർ കപ്പിലേക്ക് നേരത്തെ നേരിട്ട് യോഗ്യത നേടിയിരുന്നു. ശേഷിക്കുന്ന നാലു സ്ഥാനങ്ങൾക്കായി ഐഎസ്എലിലെയും ഐ ലീഗിലെയും അവസാന നാലു സ്ഥാനക്കാരും തമ്മിൽ യോഗ്യത മത്സരം നടക്കും. മാർച്ച് 15, 16 തീയതികളിലാണ് യോഗ്യത മത്സരം. മാർച്ച് 31 മുതൽ ഏപ്രിൽ 25 വരെ ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുക.
കേരള ബ്ലാസ്റ്റേഴ്സിന് ഐ ലീഗിൽ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ്സിയാണ് എതിരാളികൾ, ഏപ്രിൽ ആറിനാണ് മത്സരം. കേരളത്തിൽനിന്നുള്ള മറ്റൊരു സാന്നിധ്യമായ ഗോകുലം കേരള എഫ്സി യോഗ്യതാ റൗണ്ടിലുണ്ട്. നോർത്ത് ഈസ്റ്റിനെതിരേയാണ് ഗോകുലത്തിന്റെ മത്സരം. ഇതിൽ വിജയിച്ചാൽ ശക്തരായ ബംഗളൂരുവും ഗോകുലവും സൂപ്പർകപ്പിൽ ഏറ്റുമുട്ടും.