കറാച്ചി: പാക്കിസ്ഥാനിലേക്കു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ പതുക്കെയെത്തിക്കൊണ്ടിരിക്കുന്നു. വെസ്റ്റ് ഇൻഡീസിന്റെ പര്യടനത്തോടെ പാക്കിസ്ഥാൻ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന് മത്സരത്തിന് വേദിയാകും. ഏപ്രിൽ ആദ്യ വാരം മൂന്നു മത്സര ട്വന്റി-20 പരന്പരയ്ക്കായാണ് വെസ്റ്റ് ഇൻഡീസ് പാക്കിസ്ഥാനിലെത്തുന്നത്.
2009ൽ ലാഹോറിൽവച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ആക്രമണം നടന്നശേഷം പാക്കിസ്ഥാനിൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി ടീമുകൾ എത്തുന്നത് കുറവായിരുന്നു. ഇതിനുശേഷം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ സിംബാബ്വെ, ലോക ഇലവൻ, ശ്രീലങ്ക ടീമുകൾക്കെതിരേ മത്സരങ്ങൾ നടന്നിരുന്നു. യുഎഇയിലായിരുന്നു പാക്കിസ്ഥാന്റെ ഹോം മത്സരങ്ങൾ കൂടുതലും.