+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​​രി​​ച്ചെ​​ത്താ​​ൻ ബു​​ഫ​​ണ്‍

മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ ദേശീയ ഫു​​ട്ബോ​​ൾ ടീ​​മി​​ലേ​​ക്ക് മ​​ട​​ങ്ങി എ​​ത്താ​​ൻ ഒ​​രു​​ക്ക​​മാ​​ണെ​​ന്ന് അ​​റി​​യി​​ച്ച് ഗോ​​ളി ജി​​യാ​​ൻ ലൂ​​യി​​ജി ബു​​ഫ​​ണ്‍. റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ന് ഇ
തി​​രി​​ച്ചെ​​ത്താ​​ൻ ബു​​ഫ​​ണ്‍
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ ദേശീയ ഫു​​ട്ബോ​​ൾ ടീ​​മി​​ലേ​​ക്ക് മ​​ട​​ങ്ങി എ​​ത്താ​​ൻ ഒ​​രു​​ക്ക​​മാ​​ണെ​​ന്ന് അ​​റി​​യി​​ച്ച് ഗോ​​ളി ജി​​യാ​​ൻ ലൂ​​യി​​ജി ബു​​ഫ​​ണ്‍. റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പി​​ന് ഇ​​റ്റ​​ലി​​ക്ക് യോ​​ഗ്യ​​ത നേ​​ടാ​​ൻ സാ​​ധി​​ക്കാ​​തെ​​വ​​ന്ന​​തി​​നു​​പി​​ന്നാ​​ലെ ബു​​ഫ​​ണ്‍ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ആ ​​തീ​​രു​​മാ​​നം മാ​​റ്റാ​​നാ​​ണ് അ​​ദ്ദേ​​ഹം ഒ​​രു​​ങ്ങു​​ന്ന​​ത്. അ​​ർ​​ജ​​ന്‍റൈ​​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യും സ​​മാ​​ന​​മാ​​യി വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​ന​​വും തി​​രി​​ച്ചെ​​ത്ത​​ലും ന​​ട​​ത്തി​​യി​​രു​​ന്നു.

ഇം​​ഗ്ല​ണ്ട്, അ​​ർ​​ജ​​ന്‍റീ​​ന ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന സൗ​​ഹൃ​​ദ​​മ​​ത്സ​​ര​​ങ്ങ​​ളി​​ലേ​​ക്ക് ത​​ന്നെ വി​​ളി​​ച്ചാ​​ൽ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​നം റ​​ദ്ദാ​​ക്കു​​മെ​​ന്നാ​​ണ് ബു​​ഫ​​ണ്‍ അ​​റി​​യി​​ച്ച​​ത്.