പയ്യന്നൂര്‍: കുന്നരു കുറുങ്കടവ് പുഴയില്‍ രണ്ടു ദിവസമായി നടന്ന സംസ്ഥാന ഡ്രാഗണ്‍ ബോട്ട് ചാമ്പ്യന്‍ഷിപ്പിൽ ആലപ്പുഴ ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായി രണ്ടാംവർഷമാണ് ആലപ്പുഴ ഓവറോൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കുന്നത്. 27 പോയിന്റ് നേടി ആലപ്പുഴ ജേതാക്കളായപ്പോൾ 21 പോയിന്റ് നേടിയ തിരുവനന്തപുരം രണ്ടാം സ്ഥാനവും 17 പോയിന്റ് നേടിയ കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.
2000 മീറ്റര്‍, 500 മീറ്റര്‍, 200 മീറ്റര്‍ തുഴച്ചിൽ മത്സരമാണ് നടന്നത്. 2000 മീറ്റര്‍ ദീര്‍ഘദൂര മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും കോട്ടയം രണ്ടാം സ്ഥാനവും നേടി. വനിതാവിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനവും തിരുവനന്തപുരം രണ്ടാം സ്ഥാനവും നേടി. മിക്സഡ് വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനവും ആലപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം കനോയിംഗ് ആൻഡ് കയാക്കിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ ഗോകുലം ഗോപാലന് ഉദ്ഘാടനം ചെയ്തു.