ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ് ട്ര ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ദക്ഷിണാഫ്രിക്കന്‍ പര്യനടത്തിനുശേഷം തിരിച്ചെത്തുന്ന ടീമില്‍ വിരാട് കോഹ് ലി, എം.എസ്. ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കു വിശ്രമം നല്‍കുമെന്ന്് ബിസിസിഐ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇവര്‍ക്കുപകരം പുതുമുഖങ്ങള്‍ ടീമിലെത്തുമെന്ന് ബിസിസിഐ അറിയിച്ചു. കേദാര്‍ ജാദവിനു പരിക്കായ സ്ഥിതിക്ക് ടീമില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കും.
കോഹ് ലിക്കു വിശ്രമം നല്കിയാല് രോഹിതാകും ടീമിനെ നയിക്കുക. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ രോഹിതാണ് ടീമിനെ നയിച്ചത്. ശ്രീലങ്കയും ബംഗ്ലാദേശുമാണ് പരമ്പരയിലെ മറ്റ് ടീമുകള്‍. മാര്‍ച്ച് ആറു മുതല്‍ 18 വരെയാണ് മത്സരം.
ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎലിന്റെ തിരക്കുകളാണ്. ഐപിഎലിനുശേഷം ജൂണ്‍ അവസാനത്തോടെ ടീം ഇംഗ്ലണ്ടിലേക്കു തിരിക്കും. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മത്സരങ്ങളാണ് ഇംഗ്ലണ്ടില്‍ ഇന്ത്യക്കുള്ളത്.