ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും ഇന്ന് ഏറ്റുമുട്ടുകയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. കഴിഞ്ഞ സീസണിലെ ഫോമിന്റെ അടുത്തുപോലും ചെല്‍സിക്ക് ഈ സീസണിലെത്താനായിട്ടില്ല.
നിലവിലെ രണ്ടാം സ്ഥാനക്കാരാണെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനം സമ്മിശ്രമാണ്. 2013നുശേഷം യുണൈറ്റഡിന് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകാന് സാധിച്ചിട്ടില്ല. ജനുവരിയില്‍ ആഴ്സണലില്നിന്ന് അലക്സിസ് സാഞ്ചസിനെ ടീമിലെത്തിച്ച് മൗറിഞ്ഞോ മുന്നേറ്റനിരയെ ശക്തമാക്കി. സാഞ്ചസിനൊപ്പം റൊമേലു ലുക്കാക്കു, യുവാന്‍ മാട്ട എന്നിവരുടെ ഫോമിലാണ് പ്രതീക്ഷകള്‍.
പോള്‍ പോഗ്ബയ്ക്ക് മികച്ച ഫോമിലേക്ക് ഉയരാനായിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ സെവിയ്യയ്ക്കെതിരേ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയ മികച്ച പ്രകടനമാണ് നടത്തിയത്.
ചെല്‍സി ഈ സീസണില്‍ തീര്‍ത്തും നിറംമങ്ങിപ്പോയി. പരിശീലകന് അന്റോണിയോ കോന്റയ്ക്ക് ക്ലബ്ബിലെത്തിയ ആദ്യ സീസണില്‍തന്നെ ചെല്‍സിയെ പ്രീമിയര്‍ ലീഗ് ജേതാക്കളാക്കാനായി. എന്നാല്‍ ഈ സീസണില്‍ കോന്റ സമ്മര്‍ദത്തിലാണ്.
53 പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണ്. വില്യന്, എഡന്‍ ഹസാര്‍ഡ്, ആല്‍വരോ മൊറാട്ട എന്നിവരുടെ ഫോമിലാണ് കോന്റെയുടെ പ്രതീക്ഷകള്‍. ജനുവരിയില്‍ ഒളിവര്‍ ഗിരുവിനെയെത്തിച്ച് കോന്റെ മുന്നേറ്റനിര ശക്തമാക്കിയിരിക്കുകയാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ചെല്‍സിക്കു പോയിന്റ നിലയില്‍ മൂന്നാം സ്ഥാനത്തെത്താം.