വാസ്കോ ഡ ഗാമ: ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്കു സമനില. വിജയത്തിലേക്കു നീങ്ങിയ ഗോകുലത്തെ ഇഞ്ചുറി ടൈമിലെ ഗോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് സമനിലയില്‍ കുരുക്കി. ലീഗില്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ കരുത്തരെ പരാജയപ്പെടുത്തി വിജയകുതിപ്പ് നടത്തിയ ഗോകുലം ഈ മത്സരത്തിലും ജയം നേടുമെന്നാണ് കരുതിയത്.
എന്നാല്‍ 90+2-ാം മിനിറ്റില്‍ ഒന്യേമ ഫ്രിന്സിസ് ഒകെചുക് വുവിന്റെ ഗോളാണ് ഗോകുലത്തിന്റെ തുടര്‍ച്ചയായ നാലാം ജയമെന്ന മോഹം തകര്‍ത്തത്. 72-ാം മിനിറ്റില്‍ ഹെന് റി കിസേകയുടെ ഗോളില്‍ ഗോകുലം മുന്നിലെത്തി. ജയപ്രതീക്ഷയുമായി നീങ്ങിയ ഗോകുലത്തെ ഞെട്ടിച്ചുകൊണ്ട് ഇഞ്ചുറി ടൈമില്‍ ആതിഥേയര്‍ വലകുലുക്കി.