ഡോണറ്റെസ്ക്/മാഡ്രിഡ്: ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ക്ലബായ എഎസ് റോമയ്ക്കെതിരേ യുക്രെയിനിൽനിന്നുള്ള ഷാക്തർ ഡോണറ്റെസ്കിനു ജയം. ഒരു ഗോളിനു പിന്നിൽനിന്നശേഷം രണ്ടെണ്ണം അടിച്ചാണ് ഷാക്തർ സ്വന്തം കാണികളുടെ മുന്നിൽ ജയമാഘോഷിച്ചത്. ഇതോടെ നോക്കൗട്ടിലേക്കുള്ള പാതയിൽ യുക്രെയ്ൻ ക്ലബ് മുൻതൂക്കം നേടി. എന്നാൽ, റോമയ്ക്ക് എവേ ഗോൾ നേടാൻ സാധിച്ചത് ആശ്വാസകരമാണ്. മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് സെവിയ്യയും ഇംഗ്ലീഷ് വന്പനായ മാഞ്ചസ്റ്റർ യുണൈറ്റഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ഷാക്തറിന്റെ നാലാം ജയം
റോമയും ഷാക്തറും നേർക്കുനേർ ഇറങ്ങിയതിൽ നാലാം ജയമാണ് യുക്രെയിൻ ക്ലബ് സ്വന്തമാക്കിയത്. ഒരു തവണമാത്രമാണ് റോമയ്ക്ക് ജയിക്കാനായത്. 41-ാം മിനിറ്റിൽ സെൻഗിസ് അണ്ടർ റോമയെ മുന്നിലെത്തിച്ചു. പോസ്റ്റിന്റെ ഇടതുഭാഗത്തുനിന്ന് സെൻഗിസിന്റെ ഷോട്ട് വലയുടെ ഇടത് മൂലയിൽ ഭദ്രം. എഡിൻ ഡെക്കോയുടെ പാസിൽനിന്നായിരുന്നു ഗോൾ. 52-ാം മിനിറ്റിൽ ആതിഥേയർ ഫകുൻഡോ ഫെറേയ്കയിലൂടെ ഗോൾ മടക്കി. 71-ാം മിനിറ്റിൽ ഉജ്വല ഫ്രീകിക്കിലൂടെ ഫ്രെഡ് ഷാക്തറിനെ ജയത്തിലെത്തിച്ചു.
യുണൈറ്റഡിനെ ഗിയ കാത്തു
ഗോൾവലയ്ക്കു മുന്നിൽ ഡേവിഡ് ഗിയയുടെ ഉജ്വല പ്രകടനം സെവിയ്യയ്ക്കെതിരേ എവേ മത്സരത്തിൽ യുണൈറ്റഡിനെ രക്ഷിച്ചു. സെവിയ്യയുടെ നിയന്ത്രണത്തിലായിരുന്ന മത്സരത്തിൽ അരഡസൻ രക്ഷപ്പെടുത്തലുകളുമായി ഗിയ ഗോൾവലയ്ക്കു മുന്നിൽ അപരാജിതനായി നിലകൊണ്ടു. ലൂകാക്കുവിന്റെ ഒരു ഗോൾ ഷോട്ട് ഒഴികെ കളത്തിൽ യുണൈറ്റഡ് നിഷ്പ്രഭമായിരിന്നു.