നെയ്റോബി: കെനിയൻ ക്രിക്കറ്റിൽ കൂട്ടരാജി. ഐസിസി വേൾഡ് ക്രിക്കറ്റ് ലീഗ് രണ്ടാം ഡിവിഷനിലെ നമീബിയൻ പര്യടനത്തിൽ ഒരു ജയം പോലും നേടാൻ സാധിക്കാത്തതുകൊണ്ടായിരുന്നു കൂട്ടരാജി. കെനിയൻ ക്യാപ്റ്റൻ രകേപ് പട്ടേൽ, പരിശീലകൻ തോമസ് ഒഡോയോ, ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ജാക്കീ ജൻമുഹമ്മദ് എന്നിവരാണ് രാജിവച്ചത്.
ആറ് രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ഒരു ജയം പോലും നേടാനാവാതെ കെനിയ ഏറ്റവും പിന്നിലായി. ഇതോടെ ടീം മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.
ആറ് രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ ഒരു ജയം പോലും നേടാനാവാതെ കെനിയ ഏറ്റവും പിന്നിലായി. ഇതോടെ ടീം മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.