തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരളാ ക്യാന്പ് നാളെ ആരംഭിക്കും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാകും പരിശീലനം നടത്തുക. 30 അംഗ സംഘമായിരിക്കും പരിശീലനത്തിന് ഉണ്ടാവുകയെന്നു കേരളത്തിന്റെ മുഖ്യ പരിശീലകൻ സതീവൻ ബാലൻ ദീപികയോട് പറഞ്ഞു.
പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുശേഷം കൂടുതൽ ദിവസം ഇടവേള ഉണ്ടായതിനാൽ വീണ്ടും പരിശീലനത്തിനായി മാറ്റിവയ്ക്കും. ഇതിന്റെ ഭാഗമായാണ് നാളെ മുതൽ പരിശീലന ക്യാന്പ് ആരംഭിക്കുന്നത്. ഒരേ സമയം ഒന്നിലധികം സ്റ്റേഡിയങ്ങൾ പരിശീലനത്തിനായി ലഭ്യമാകാൻ സാഹചര്യമുള്ളതിനാലാണ് കോഴിക്കോട് തെരഞ്ഞെടുത്തത്: സതീവൻ ബാലൻ പറഞ്ഞു.