തിരുവനന്തപുരം: സീനിയർ വനിതകളുടെ ഓൾ ഇന്ത്യാ ഇന്റർ സോണൽ ക്രിക്കറ്റ് ടൂർണമെന്റ് തിരുവനന്തപുരത്ത്. മാർച്ച് 18 മുതൽ ഏപ്രിൽ അഞ്ചു വരെ തിരുവനന്തപുരം സ്പോർട്സ് ഹബ്ബിലും സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലുമാണ് മത്സരങ്ങൾ നടക്കുക.
റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന ത്രിദിന മത്സരത്തിൽ അഞ്ചു സോണുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. വനിതകളുടെ ഇന്റർ സോണൽ ക്രിക്കറ്റ് ടൂർണമെന്റ് നാലാം തവണയാണ് സംഘടിപ്പിക്കുന്നത് . ടൂർണമെന്റിൽ 10 മത്സരങ്ങളാണുണ്ടാവുക.മിതാലി രാജ് ക്യാപ്റ്റനായുള്ള സെൻട്രൽ സോണാണ് നിലവിലെ ചാന്പ്യൻമാർ. ദേശീയ വനിതാ ടീമിൽ കളിക്കുന്ന മിക്ക കളിക്കാരും ടൂർണമെന്റിൽ പങ്കെടുക്കും.