ദുബായ്: ഐസിസി റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് അപൂർവ നേട്ടം. ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്ലി 909 പോയിന്റുമായാണ് തലപ്പത്തുള്ളത്. ബൗളിംഗ് റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് എത്തിയതും ഇന്ത്യയുടെ നേട്ടമാണ്. ടെസ്റ്റ്, ഏകദിന റാങ്കിംഗിൽ 900ൽ അധികം പോയിന്റുള്ള താരമെന്ന അപൂർവ റിക്കാർഡാണ് ഇന്ത്യൻ നായകൻ സ്വന്തമാക്കിയിരിക്കുന്നത്. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിനു സാധിക്കാത്ത നേട്ടമാണിതെന്നതും ശ്രദ്ധേയം. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സ് മാത്രമാണ് മുന്പ് രണ്ട് ഫോർമാറ്റിലും 900ൽ അധികം പോയിന്റ് നേടിയിട്ടുള്ളത്.
എക്കാലത്തെയും മികച്ച താരങ്ങളിൽ വിരാട് വെസ്റ്റ് ഇൻഡീസിന്റെ ബ്രയാൻ ലാറയെ മറികടന്നു. ടെസ്റ്റ് പട്ടികയിൽ കഴിഞ്ഞ മാസം ലാറയെ പിന്നിലാക്കിയിരുന്നു. ഏകദിന റാങ്കിംഗിൽ ഏറ്റവും അധികം പോയിന്റ് നേടിയതിൽ വെസ്റ്റ് ഇൻഡീസിന്റെ വിവിയൻ റിച്ചാർഡ്സ് ആണ് ഒന്നാമത്, 935 പോയിന്റ്. 1998ൽ നേടിയ 887 പോയിന്റാണ് ഏകദിനത്തിൽ സച്ചിൻ തെണ്ടുൽക്കറിന്റെ ഉയർന്ന റേറ്റിംഗ്. 1993ൽ ലാറ 908 പോയിന്റിൽ എത്തിയിരുന്നു.