ഐസിസി പുരുഷ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തി അഫ്ഗാനിസ്ഥാന്റെ സ്പിന്നർ റാഷിദ് ഖാൻ ചരിത്രം കുറിച്ചു. ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡാണ് അഫ്ഗാൻ ലെഗ് സ്പിന്നർ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ മീഡിയം പേസർ ജസ്പ്രീത് ബുംറയ്ക്കൊപ്പം ഒന്നാം റാങ്ക് പങ്കിടുകയാണ് ഖാൻ. ബുംറയ്ക്കും ഖാനും 787 പോയിന്റ് വീതമാണുള്ളത്. എട്ടാം സ്ഥാനത്തുള്ള യുസ് വേന്ദ്ര ചാഹൽ ആണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബൗളർ.
1998ൽ പാക്കിസ്ഥാന്റെ സഖ്ലൈൻ മുഷ്താഖ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയതാണ് റാഷിദ് ഖാൻ മറികടന്നത്. 1998 സെപ്റ്റംബർ 20ന് ജനിച്ച ഖാൻ റാങ്കിംഗ് തലപ്പത്തെത്തുന്പോൾ 7,092 ദിവസമാണ് പ്രായം. സഖ്ലൈൻ ഒന്നാം റാങ്കിലെത്തിയപ്പോൾ 7,683 ദിവസമായിരുന്നു പ്രായം. 1994ൽ സച്ചിൻ തെണ്ടുൽക്കർ ഒന്നാം റാങ്കിലെത്തിയപ്പോഴത്തെ 7,878 ദിവസമായിരുന്നു സഖ്ലൈൻ മറികടന്നത്.