ഗുഡ്ഗാവ്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ മൂന്നാം അട്ടിമറി ജയം. കരുത്തരായ മോഹൻബഗാനെയും ഈസ്റ്റ് ബംഗാളിനും അട്ടിമറിച്ചതിനു പിന്നാലെ ലീഗിൽ രണ്ടാം സ്ഥാനക്കാരായ മിനർവ പഞ്ചാബിനെയും കേരള സംഘം തകർത്തു. പഞ്ചകുളയിലെ തൗ ദേവി ലാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 75-ാം മിനിറ്റിൽ ഹെൻറി കിസേക്കയുടെ ഗോളാണ് ഗോകുലത്തിന് 1-0ന്റെ ജയമൊരുക്കിയത്.
ഗോകുലം 4-5-1 ശൈലിയിൽ നിരന്നപ്പോൾ കിസേക്ക ഏക സ്ട്രൈക്കറായി. രണ്ടാം പകുതിയിൽ ഗോകുലം കളിയുടെ നിയന്ത്രണമേറ്റെടുത്തു. 75-ാം മിനിറ്റിൽ സന്ദർശകർ കാത്തിരുന്ന ഗോളെത്തി. മുഹമ്മദ് സാലഹ് ഇടതുവശത്തുനിന്നു നൽകിയ പന്ത് ബോക്സിനുള്ളിൽനിന്ന കിസേക്കയ്ക്കു ലഭിച്ചു. ഹെഡ് ചെയ്ത് പന്തിന്റെ നിയന്ത്രണം കൈക്കലാക്കിയ കിസേക്ക മികച്ചൊരു വോളിയിലൂടെ വലയിലാക്കി. 1-0ന് കേരള സംഘം മുന്നിൽ. സമനിലയ്ക്കായി മിനർവ പൊരുതിയെങ്കിലും ഗോൾ അകന്നുനിന്നു. ജയത്തോടെ കേരള എഫ്സി സൂപ്പർ കപ്പിനു നേരിട്ടു യോഗ്യത നേടുന്നതിനുള്ള അവസരമൊരുക്കി.
15 കളിയിൽ 29 പോയിന്റുമായി മിനർവ രണ്ടാമതും അത്രതന്നെ കളിയിൽ 19 പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്തുമാണ്. 17കളിയിൽ 31 പോയിന്റുള്ള നെറോക്കയാണ് ഒന്നാം സ്ഥാനത്ത്.