ന്യൂഡൽഹി: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി -20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. മാർച്ച് ആറിനാണ് ടൂർണമെന്റ് തുടങ്ങുന്നത്. ബംഗ്ലാദേശാണ് മൂന്നാമത്തെ ടീം.
ശ്രീലങ്കയുടെ 70-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. നിദാഹാസ് ട്രോഫിയെന്ന പേരിലുള്ള ടൂർണമെന്റ് റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ്. ഇതിലെ മൂന്നു ടീമുകൾ രണ്ടു തവണ ഏറ്റുമുട്ടും. മാർച്ച് 18നാണ് ഫൈനൽ.