ന്യൂഡൽഹി: 27-ാമത് സുൽത്താൻ അസ് ലാൻ ഷാ കപ്പ് ഹോക്കിയിൽ ഇന്ത്യയെ സർദാർ സിംഗ് നയിക്കും. ടീമിൽ മൂന്നു പുതുമുഖങ്ങളുണ്ട്. ഇന്ത്യയുടെ കഴിഞ്ഞ രണ്ടു ടൂർണമെന്റുകളിലും സർദാർ സിംഗ് ടീമിലില്ലായിരുന്നു.
ഏഷ്യകപ്പിലാണ് ഇന്ത്യയുടെ സീനിയർ താരം അവസാനമായി കളിച്ചത്. ഹോക്കി വേൾഡ് ലീഗിലും ന്യൂസിലൻഡ് പര്യടനത്തിലും സർദാർ ടീമിൽ ഉൾപ്പെടുത്തിയില്ല. മുഖ്യപരിശീലകൻ സജോർഡ് മരിജൻ സർദാറിനെ നാകയനായി ടീമിൽ തിരിച്ചുവിളിക്കുകയായിരുന്നു. സ്ഥിരം നായകൻ മൻപ്രീത് സിംഗിനു വിശ്രമം നൽകിയതിനെത്തുടർന്നാണ് സർദാർ ക്യാപ്റ്റനായത്. അടുത്ത മാസം മലേഷ്യയിലെ ഇപ്പോയിലാണ് ടൂർണമെന്റ് നടക്കുക.