ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിനും ദക്ഷിണാഫ്രിക്കൻ മുൻ താരം ഹെർഷലെ ഗിബ്സും തമ്മിൽ ട്വിറ്ററിൽ ഏറ്റുമുട്ടി. സ്പോർട്സ് ഗുഡ്സ് നിർമാതാക്കളായ നൈക്കിന്റെ പുതിയ ഷൂവിന്റെ പരസ്യ വീഡിയോ അശ്വിൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ് തുടക്കം.
ഏറ്റവും വേഗത്തിൽ ഒാടാൻ സഹായിക്കുന്ന ഷൂസെന്ന് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു. ഷൂസിന്റെ ഡിസൈനെ പ്രകീർത്തിക്കാനും അശ്വിൻ മറന്നില്ല. താങ്കൾക്ക് ഇപ്പോൾ കുറച്ചുകൂടി വേഗത്തിൽ ഒാടാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു എന്നാണ് ഗിബ്സ് അശ്വിന്റെ പോസ്റ്റിൽ കമന്റിട്ടത്.
‘തീർച്ചയായും. നിർഭാഗ്യവശാൽ താങ്കളുടെ വേഗത്തിലെത്താനാവില്ല. നിങ്ങളുടെ അത്രയും അനുഗൃഹീതനല്ല. പക്ഷേ, ഞാൻ അനുഗൃഹീതനാണ്, മഹത്തായ...’ എന്നായിരുന്നു അശ്വിൻ മറുപടി. അശ്വിൻ പാതിയിൽ നിർത്തിയ വാചകം പൂരിപ്പിച്ചവരെല്ലാം അതിനെ ബന്ധിപ്പിച്ചത് ഹെർഷലെ ഗിബ്സ് ഉൾപ്പെട്ട പഴയ ഒത്തുകളി ആരോപണവുമായാണ്. അതിൽ ഗിബ്സ് നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു തമാശ താങ്കൾക്ക് മനസിലാക്കാൻ കഴിയില്ലേ ? എന്തായാലും കാര്യങ്ങൾ വേഗത്തിൽ നടക്കട്ടെ എന്ന് ഗിബ്സ് പ്രതികരിക്കുകയും ചെയ്തു. കാര്യങ്ങൾ വിവാദമാകുന്നത് മനസിലാക്കിയ അശ്വിൻ താൻ വാചകം പാതിയിൽ നിർത്തിയതും തമാശയാണെന്നും മറ്റുള്ളവരും ഗിബ്സും അത് മറ്റൊരു രീതിയിൽ എടുക്കുകയായിരുന്നെന്നും പ്രതികരിച്ചു.