ആലുവ: കാർമൽ ഓൾ ഇന്ത്യ ഇന്റർ കോളീജിയറ്റ് ബാസ്കറ്റ്ബോൾ പുരുഷ വിഭാഗം കിരീടം എസ്ബി കോളജ് ചങ്ങനാശേരിക്ക്. ഫൈനലിൽ കേരളവർമ കോളജ് തൃശൂരിനെയാണ് എസ്ബി കീഴടക്കിയത്. 70ന് എതിരേ 75 പോയിന്റിനായിരുന്നു ജയം. പകുതി സമയത്ത് 37-34ന് എസ്ബി മുന്നിലായിരുന്നു. വിജയികൾക്കുവേണ്ടി സുഗീത് നാഥ് 19 പോയിന്റ് സ്വന്തമാക്കി.