ദോഹ: പെട്ര ക്വിറ്റോവയ്ക്ക് ഖത്തർ ഓപ്പണ്‍ കിരീടം. ഫൈനലിൽ ഗാർബിൻ മുഗുരുസയോട് ആദ്യ സെറ്റ് നഷ്ടമായ ക്വിറ്റോവ രണ്ടും മൂന്നും സെറ്റുകളിൽ പൊരുതി നേടിയ ജയത്തോടെ കിരീടം സ്വന്തമാക്കി. സ്കോർ: 3-6, 6-3, 6-4. ഇതോടെ ചെക് താരം ലോക റാങ്കിംഗിൽ ആദ്യ പത്തിൽ എത്തി.