ജൊഹാന്നസ്ബർഗ്: പുരുഷ ടീമിനൊപ്പം ഇന്ത്യൻ വനിതാ ടീമും കൊല്ലുന്ന ഫോമിൽത്തന്നെ. രാജാക്കന്മാരുടെ തോൾ ചേർന്നുതന്നെയാണ് രാജ്ഞിമാരുടെ പ്രകടനവും. ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവരുടെ മണ്ണിൽ ഇരട്ട പരന്പര ജയം എന്ന സുവർണ നേട്ടം കുറിക്കാനാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് സംഘത്തിന്റെ കോപ്പുകൂട്ടൽ. ഇന്ന് നടക്കുന്ന മൂന്നാം ട്വന്റി-20യിലും ജയിച്ചാൽ ഹർമൻപ്രീത് കൗറിന്റെ സംഘം ചരിത്രം കുറിക്കും. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ ഇന്നും ജയിച്ച് അഞ്ച് മത്സര പരന്പര സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.
ആദ്യ രണ്ട് പോരാട്ടത്തിലും അർധ സെഞ്ചുറി നേട്ടത്തിലൂടെ ടീമിനെ ജയത്തിലെത്തിച്ച മിതാലി രാജാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. സ്മൃതി മന്ദാനയും മികച്ച ഫോമിലാണ്. ഉച്ചയ്ക്ക് 1.15നാണ് മത്സരം.
ആദ്യ രണ്ട് പോരാട്ടത്തിലും അർധ സെഞ്ചുറി നേട്ടത്തിലൂടെ ടീമിനെ ജയത്തിലെത്തിച്ച മിതാലി രാജാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. സ്മൃതി മന്ദാനയും മികച്ച ഫോമിലാണ്. ഉച്ചയ്ക്ക് 1.15നാണ് മത്സരം.