ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് ബോക്സിംഗിലും അത്ലറ്റിക്സിലുമുള്ള ക്വോട്ട കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് (സിജിഎഫ്) ഉയര്‍ത്തി. ഓസ്ട്രേലിയയിലെ ഗോള്ഡ്കോസ്റ്റില് ഏപ്രില്‍ നാലു മുതല്‍ 15 വരെയാണ് ഗെയിംസ്.
ബോക്സിംഗിലും അത്ലറ്റിക്സിലും ക്വോട്ട ഉയര്‍ത്തിയപ്പോള്‍ മറ്റ് ഇനങ്ങളിലുള്ള കളിക്കാരുടെ ക്വോട്ടയില്‍ കുറവുണ്ടായി. പ്രത്യേകിച്ച് ജിംനാസ്റ്റിക്സ്, ഷൂട്ടിംഗ്, സൈക്ലിംഗ് എന്നിവയില്‍. 15 ഇനങ്ങളിലാണ് ഇന്ത്യയുടെ കായികതാരങ്ങള്‍ ഗെയിംസില്‍ മത്സരിക്കുക. 225 കായികതാരങ്ങള്‍ക്കു ഗോള്‍ഡ് കോസ്റ്റിലേക്കു യാത്രതിരിക്കാനാകും. 2014 ഗ്ലാസ്ഗോ ഗെയിംസില്‍ 215 പേരാണ് പങ്കെടുത്തത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ), ബോക്സിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബിഎഫ്ഐ) എന്നീ സംഘടനകളുടെ അപേക്ഷയെത്തുടര്‍ന്നാണ് സിജിഎഫ് ബോക്സിംഗിനുള്ള ഇന്ത്യയുടെ ക്വോട്ട ഉയര്‍ത്തിയത്. അത്ലറ്റിക്സില് ഇന്ത്യക്കു ഏഴെണ്ണം കൂടുതല്‍ നല്കി.