ഓക്ലന്‍ഡ്: ത്രിരാഷട്ര ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയയ്ക്കു തകര്‍പ്പന്‍ ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ വന്‍ സ്കോര്‍ ഏഴു പന്തും അഞ്ചു വിക്കറ്റും ബാക്കിയിരിക്കേ ഓസ്ട്രേലിയ മറികടന്നു. ന്യൂസിലന്‍ഡ് കുറിച്ച 244 റണ്‍സിന്റെ ലക്ഷ്യം ഓപ്പണര്‍മാരായ ഡിആര്‍സി ഷോര്‍ട്ടും ഡേവിഡ് വാര്‍ണറും ചേര്‍ന്നുള്ള വെടിക്കെട്ട് ബാറ്റിംഗിനു മുന്നില്‍ തകര്‍ന്നു വീണു.
2015ല്‍ ജൊഹന്നാസ്ബര്ഗില് ദക്ഷിണാഫ്രിക്കയ്ക്കെതിരേ വെസ്റ്റ് ഇന്‍ഡീസ് പിന്തുടര്ന്ന് നേടിയ 236 റണ്‍സിന്റെ റിക്കാര്‍ഡാണ് ഓസ്ട്രേലിയ തിരുത്തിയത്.
ഷോര്‍ട്ടിന്റെ ഇന്നിംഗ്സിന്റെ തുടക്കം അതിജീവനത്തിന്റെയും മോശം ഷോട്ടുകള്‍ നിറഞ്ഞതുമായിരുന്നു. മോശം ഷോട്ടുകള്‍ പലതും ചെറിയ ഗ്രൗണ്ടില്‍ ബൗണ്ടറി തൊടുകയും ചെയ്തു. 44 പന്തില്‍ 76 റണ്‍സാണ് ഷോട്ട് അടിച്ചെടുത്തത്.
ഓപ്പണര്‍മാരായ മാര്ട്ടിന് ഗപ്ടിലന്റെ സെഞ്ചുറിയുടെയും (105), കോളിന് മണ്റോയുടെയും (76) മികവില്‍ ന്യൂസിസലന്‍ഡ് 20 ഓവറില്‍ ആറു വിക്കറ്റിന് 243 റണ്‍സ് എടുത്തു. ഇരുവരുടെയും ഓപ്പണിംഗ് കൂട്ടുകെട്ട് 10.4 ഓവറില്‍ 132 റണ്‍സ് എടുത്തു.
ഇതേനാണയത്തില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരും മറുപടി നല്‍കിയതോടെ വിജയമുറപ്പിക്കുകയായിരുന്നു. ഷോര്‍ട്ടിനൊപ്പം നായകന് വാര്‍ണറും ആക്രമണം അഴിച്ചുവിട്ടപ്പോള്‍ 8.3 ഓവറില്‍ ഓസീസ് 121 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. ഇതോടെ വിജയത്തിലേക്കുള്ള ഓസ്ട്രേലിയന്‍ വഴി എളുപ്പമായി. വെറും 24 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും പായിച്ചാണ് വാര്‍ണര്‍ 59ലെത്തിയത്. 44 പന്തില്‍ എട്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയില്‍ ഷോര്‍ട്ട് 76 റണ്‍സ് സ്വന്തമാക്കിയതോടെ കൂറ്റന്‍ വിജയലക്ഷ്യം ഓസ്ട്രേലിയയ്ക്ക് അനായാസം മറികടക്കാനാകുകയായിരുന്നു. ഇവര്‍ പുറത്തായശേഷമെത്തിയ ഗ്ലെന്‍ മാക്സ്വെല് (31), ആരോണ്‍ ഫിഞ്ച് (36 നോട്ടൗട്ട്), ക്രിസ് ലിന് (18) എന്നിവരുടെ ബാറ്റിംഗ് കൂടി ചേര്‍ന്നപ്പോള്‍ ഓസ്ട്രേലിയ റിക്കാര്‍ഡ് ജയം കുറിച്ചു.
54 പന്ത് നേരിട്ട് 104 റണ്‍സ് എടുത്ത ഗപ്ടില്‍ ആറ് ഫോറും ഒന്‍പത് സിക്സും പറത്തി. ആറ് സിക്സും ആറ് ഫോറും പായിച്ച മണ്‍റോ 33 പന്തില്‍നിന്നാണ് 76 റണ്‍സ് എടുത്തത്. ആന്‍ഡ്രു ടൈ എറിഞ്ഞ 11-ാം ഓവറിലെ ആദ്യ മൂന്നു പന്തും മണ്‍റോ ബൗണ്ടറിക്കു മുകളിലൂടെ പറത്തി. എന്നാല്‍ നാലാമത്തെ വേഗം കുറഞ്ഞ പന്തില്‍ മണ്‍റോ മാക്സ്വെലിനു ക്യാച്ച് നല്കി. മണ്‍റോ പുറത്തായശേഷം ആക്രമണ ചുമതല ഏറ്റെടുത്തു മുന്നേറിയ ഗപ്ടില്‍ 49 പന്തില്‍ സെഞ്ചുറി തികച്ചു. കിവീസ് ഓപ്പണറുടെ രണ്ടാം ട്വന്റി 20 സെഞ്ചുറിയാണ് പിറന്നത്. ടൈയുടെ പന്തില്‍ മാക്സ്വെലിനു ക്യാച്ച് നല്കി ഗപ്ടിലും പുറത്തായി. ഇരുവരും പുറത്തായശേഷമെത്തിവര്ക്ക് മികച്ച സ്കോര്‍ നേടാനായില്ല. 17 ഓവറില്‍ ന്യൂസിലന്‍ഡ് മൂന്നിന് 212 റണ്‍സ് എന്ന നിലയിലായിരുന്നു.
ആറു പന്തില്‍ നാലു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ അവസാനം കിവീസ് ബാറ്റിംഗിനെ നിയന്ത്രിച്ചു. അവസാന ഓവറില്‍ നേടിയ 18 റണ്‍സാണ് കിവീസിനെ വന്‍ സ്കോറിലെത്തിച്ചത്. ഇതില്‍ രണ്ടു സിക്സ് റോസ് ടെയ്ലര് (17) പറത്തിയതാണ്.
ഇംഗ്ലണ്ടാണ് മൂന്നാമത്തെ ടീം.