ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിക്ക് പുതിയ സ്പോൺസറെ ലഭിച്ചിരിക്കുന്നു. ഒഡീഷ സർക്കാറാണ് ഹോക്കി ടീമിന്റെ പുതിയ സ്പോൺസർ. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കാണ് ഇന്ത്യൻ ഹോക്കി ടീമിനെ അടുത്ത അഞ്ചു വർഷത്തേക്ക് സ്പോൺസർ ചെയ്യാൻ തയാറാണെന്ന് അറിയിച്ചിരിക്കുന്നത്. ടീം ജഴ്സിയിൽ ഒഡീഷയെന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ പുരുഷ, വനിത ടീമുകൾ പങ്കെടുത്ത പരിപാടിയിലാണ് നവീൻ പട്നായിക്ക് ഈ വിവരം അറിയിച്ചത്. ഇന്ത്യൻ ഒളിന്പിക്സ് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്രയും സെക്രട്ടറി ജനറൽ രാജീവ് മേത്തയും ചടങ്ങിൽ പങ്കെടുത്തു. പുരുഷ, വനിത ടീമുകൾക്കുള്ള പുതിയ ജേഴ്സിയിലെ ലോഗോയും ചടങ്ങിൽ പുറത്തിറക്കി. “ഒഡീഷയിൽ ഹോക്കി ഒരു കായിക ഇനം മാത്രമല്ല, മറിച്ച് അതൊരു ജീവിത രീതി കൂടിയാണ്. ഞങ്ങളുടെ ആദിവാസി മേഖലയിലെ കുട്ടികൾ ഹോക്കി സ്റ്റിക് ഉപയോഗിച്ച് നടക്കാൻവരെ പഠിക്കാറുണ്ട്. അതുകൊണ്ടാണ് ഹോക്കിയെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്തിന് ഒഡിഷയുടെ സമ്മാനമാണ് ഈ തീരുമാനം”- മുഖ്യമന്ത്രി നവീൻ പട്നായിക്ക് പറഞ്ഞു.
ദിലീപ് ടിർക്കി, ഇഗ്നാൻസ് ടിർക്കി, ലാസറസ് ബർല തുടങ്ങിയ പ്രഗത്ഭരായ ഇന്ത്യൻ ഹോക്കി താരങ്ങളെല്ലാം ഒഡീഷയിൽ നിന്നുള്ളവരാണ്. ബിരേന്ദ്ര ലാക്ര, അമിത് രോഹിദാസ്, ദീപ്സൻ ടിർക്കി, നമിത് ടോപ്പോ എന്നിവർ നിലവിലെ ഇന്ത്യൻ ടീമിൽ അംഗങ്ങളാണ്.