കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ ചെന്നൈ സൂപ്പർകിംഗ്സിന്റെ പ്രിൻസിപ്പൽ സ്പോണ്‍സറാകും. മൂന്നു വർഷത്തേക്കാണു കരാർ. ടീമിന്റെ ജഴ്സിയിൽ അടക്കം മുത്തൂറ്റ് ഗ്രൂപ്പിന്റെ ലോഗോയുണ്ടായിരിക്കും.
ക്രിക്കറ്റ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായികയിനങ്ങളിലൊന്നാണെന്നും പത്തു വർഷം പൂർത്തിയാകുന്പോൾ ഐപിഎൽ ഓരോ വർഷവും മെച്ചപ്പെടുകയാണെന്നും മുത്തൂറ്റ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് പറഞ്ഞു. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സുമായി സഹകരിക്കുന്നത് അതീവ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ, ഡൽഹി ഡെയർ ഡെവിൾസുമായുള്ള നാലു വർഷത്തെ മുത്തൂറ്റ് ഗ്രൂപ്പിന്റെ കരാർ പൂർത്തിയായിരുന്നു.