ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി ഗോവയെ പരാജയപ്പെടുത്തി ചെന്നൈയിന് എഫ്സി മൂന്നാം സ്ഥാനത്തെത്തി. ഗോവയിലെ ജവഹര്‍ലാല്‍ നെഹ് റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈയിന് ഗോവയെ പരാജയപ്പെടുത്തി. ഇനിഗോ കാല്‍ഡെറോണ്‍ 52-ാം മിനിറ്റില്‍ നേടിയ ഗോളാണ് ചെന്നൈയിനു ജയമൊരുക്കിയത്.
ചെന്നൈയിനായിരുന്നു മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം. 37-ാം മിനിറ്റില്‍ ബിക്രംജിത് സിംഗിന്റെ ഷോട്ട് ഗോവന്‍ ഗോള്‍കീപ്പര്‍ നവീന്‍ കുമാര്‍ തട്ടി. പന്ത് ജെജെയുടെ മുന്നില്‍ വീണു. ജെജെയുടെ ശക്തമായ ഷോട്ട രക്ഷപ്പെടുത്തിക്കൊണ്ട് നവീന്‍ രക്ഷകനായി. മികച്ച ആക്രമണനിരയുള്ള ഗോവയില്‍നിന്ന് ശക്തമായ നീക്കങ്ങള്‍ ആദ്യ പകുതിയില്‍ പിറന്നില്ല. രണ്ടാം പകുതിയിലും ചെന്നൈയിന്റെ ആക്രമണമായിരുന്നു. 52-ാം മിനിറ്റില്‍ കാല്‍ഡെറോണ്‍ ചെന്നൈയിനെ മുന്നിലെത്തിച്ചു.