ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാനക്കാരുടെ പോരാട്ടത്തില്‍ ജയം ഡല്‍ഹി ഡൈനാമോസിന്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു ഡൈനാമോസ് പരാജയപ്പെടുത്തി. 87-ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ഗോളിലാണ് ഡൈനാമോസിന്റെ ജയം.
ഈ ജയം ഇവരുടെ പോയിന്റ് നിലയില്‍ മാറ്റമൊന്നുമുണ്ടാക്കിയില്ല. നോര്‍ത്ത് ഈസ്റ്റ് ഒമ്പതാമതും ഡൈനാമോസ് പത്താംസ്ഥാനത്തും തുടരുന്നു. ഇരുടീമിനും ഒരേ പോയിന്റാണെങ്കിലും ഗോള്‍ശരാശരിയിലാണ് നോര്‍ത്ത്ഈസ്റ്റ് ഒമ്പതാമത് നില്‍ക്കുന്നത്.