മാലെ (മാലദ്വീപ്): എഎഫ്സി പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിക്കു ജയം. ബംഗളൂരു എഫ്സി ആവേശകരമായ എവേ മത്സരത്തില്‍ ടിസി സ്പോര്‍ട്സ് ക്ലബ് മാലദ്വീപിനെ 3-2ന് തോല്‍പ്പിച്ചു. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയില്‍ അഞ്ചു ഗോള്‍ വീണു. ബംഗളൂരുവിന്റെ സെംബോയ് ഹോകിപ് ഇരട്ട ഗോള്‍ (52, 78) നേടി. ഒരു ഗോള്‍ എറിക് പാര്‍ത്താലുവും (69) നേടി.
രണ്ടു ഗോളിനു മുന്നില്‍നിന്ന ബംഗുളൂരുവിനെ രണ്ടു മിനിറ്റിനിടെ നേടിയ രണ്ടു ഗോളിലൂടെ ടിസിഎസ് ഞെട്ടിച്ചു. 71-ാം മിനിറ്റില്‍ അനറ്റോളി വ്ളാസിചെവും 73-ാം മിനിറ്റില്‍ ഇബ്രാഹിം മഹൂദിയും ടീമിനെ ബംഗളൂരുവിനൊപ്പമെത്തിച്ചു. രണ്ടാം ഗോള്‍ നേടിയ ഹോകിപ് സന്ദര്‍ശകര്‍ക്കു വിജയം സമ്മാനിച്ചു. 20ന് ബംഗളൂരുവിലാണ് രണ്ടാം പാദം.