+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രക്ഷകൻ രോ​​ഹി​​ത്

പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്ത്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക​​തി​​രാ​യ അ​​ഞ്ചാം ഏ​​ക​​ദി​​ന​​ത്തി​​ൽ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ൻ നി​​ര​​യ്ക്ക് ആ​​ശ്വ​​ാസ​​മേ​
രക്ഷകൻ രോ​​ഹി​​ത്
പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്ത്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക​​തി​​രാ​യ അ​​ഞ്ചാം ഏ​​ക​​ദി​​ന​​ത്തി​​ൽ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ൻ നി​​ര​​യ്ക്ക് ആ​​ശ്വ​​ാസ​​മേ​​കി​​യ​​ത് രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ സെ​​ഞ്ചു​​റി മാ​​ത്രം. മ​​ധ്യ​​നി​​ര ചീ​​ട്ടു​​കൊ​​ട്ടാ​​ര​​മാ​​യ​​പ്പോ​​ൾ പ്ര​​തീ​​ക്ഷി​​ച്ച സ്കോ​​റി​​ലും ഏ​​റെ പി​​ന്നി​​ലാ​​യി ഇ​​ന്ത്യ ബാ​​റ്റിം​​ഗ് അ​​വ​​സാ​​നി​​പ്പി​​ച്ചു. മു​​ൻ​​നി​​ര ന​​ൽ​​കി​​യ മി​​ക​​ച്ച തു​​ട​​ക്കം ക​​ള​​ഞ്ഞു​​കു​​ളി​​ച്ച ഇ​​ന്ത്യ 274ൽ ​​ഒ​​തു​​ങ്ങി.

രോ​​ഹി​​ത് ശ​​ർ​​മ പു​​റ​​ത്താ​​യ​​ശേ​​ഷം ലും​​ഗി എ​​ൻ​​ഗി​​ഡി​​യു​​ടെ പേ​​സി​​നു മു​​ന്നി​​ൽ ത​​ക​​രു​​ക​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ. നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ എ​​ൻ​​ഗി​​ഡി​​യാ​​ണ് ഇ​​ന്ത്യ​​യെ 300 ൽ ​​എ​​ത്തു​​ന്ന​​തി​​ൽ​​നി​​ന്നു ത​​ട​​ഞ്ഞ​​ത്. വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ​​യും അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യു​​ടെ​​യും റ​​ണ്ണൗ​​ട്ടു​​ക​​ളും ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ന് ക​​ന​​ത്ത പ്ര​​ഹ​​രം സൃ​​ഷ്ടി​​ച്ചു. രോ​​ഹി​​തി​​ന്‍റെ 17-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​യാ​​ണ് പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്തി​​ൽ പി​​റ​​ന്ന​​ത്. മോ​​ശം ഫോ​​മി​​നെ​​ത്തു​​ട​​ർ​​ന്ന് പ​​ഴി​​കേ​​ട്ട രോ​​ഹി​​ത് പ​​ര​​ന്പ​​ര​​യി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​പോ​​ലും ക​​ട​​ക്കു​​ന്ന​​ത്. ര​​ണ്ട് നി​​ർ​​ണാ​​യ​​ക ര​​ക്ഷ​​പ്പെ​​ട​​ലു​​ക​​ൾ രോ​​ഹി​​തി​​ന്‍റെ ഇ​​ന്നിം​​ഗ്സി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. 96ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ റ​​ഹാ​​ഡ​​യു​​ടെ പ​​ന്തി​​ൽ തേ​​ഡ് മാ​​നി​​ൽ ഷാം​​സി രോ​​ഹി​​തി​​നെ വി​​ട്ടു​​ക​​ള​​ഞ്ഞി​​രു​​ന്നു. നേ​​ര​​ത്തേ, ഫെ​​ഹു​​ൽ​​കു​​വാ​​യോ​​യു​​ടെ പ​​ന്തി​​ൽ പു​​ൾ​​ഷോ​​ട്ടി​​നു​​ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ പി​​ടി​​കൂ​​ടി​​യ​​താ​​യി അ​​ന്പ​​യ​​ർ വി​​ധി​​ച്ചെ​​ങ്കി​​ലും രോ​​ഹി​​ത് റി​​വ്യൂ​​വി​​ലൂ​​ടെ ക്രീ​​സി​​ൽ തു​​ട​​ർ​​ന്നു. റി​​വ്യൂ​​വി​​ൽ രോ​​ഹി​​തി​​ന്‍റെ പാ​​ഡി​​ലാ​​ണ് പ​​ന്ത് കൊ​​ണ്ട​​തെ​​ന്ന് വ്യ​​ക്ത​​മാ​​യി.

നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ​​ക്ക് രോ​​ഹി​​തും ധ​​വാ​​നും മി​​ക​​ച്ച തു​​ട​​ക്കം ന​​ൽ​​കി​​യെ​​ങ്കി​​ലും അ​​മി​​താ​​വേ​​ശം ധ​​വാ​​നു വി​​ന​​യാ​​യി. ഇ​​ന്ത്യ​​ൻ സ്കോ​​ർ 48ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ റ​​ബാ​​ഡ​​യു​​ടെ പ​​ന്തി​​ൽ പു​​ൾ​​ഷോ​​ട്ടി​​നു ശ്ര​​മി​​ച്ച ധ​​വാ​​ൻ (34) ഫെ​​ലു​​ക്വാ​​യോ​​യ്ക്കു ക്യാ​​ച്ച് സ​​മ്മാ​​നി​​ച്ച് മ​​ട​​ങ്ങി. തു​​ട​​ർ​​ന്നെ​​ത്തി​​യ വി​​രാ​​ടും രോ​​ഹി​​തും ചേ​​ർ​​ന്ന് ഇ​​ന്നിം​​ഗ്സ് മു​​ന്നോ​​ട്ടു​​ന​​യി​​ച്ചു. ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 105 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. എ​​ന്നാ​​ൽ, 25-ാം ഓ​​വ​​റി​​ന്‍റെ മൂ​​ന്നാം പ​​ന്തി​​ൽ കോ​​ഹ്‌ലി ​​റ​​ണ്ണൗ​​ട്ട്. രോ​​ഹി​​തു​​മാ​​യു​​ള്ള ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​മാ​​ണ് വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​കാ​​ൻ കാ​​ര​​ണം. 54 പ​​ന്തി​​ൽ 36 റ​​ണ്‍​സ് ആ​​യി​​രു​​ന്നു നാ​​യ​​ക​​ന്‍റെ സ​​ന്പാ​​ദ്യം. പി​​ന്നാ​​ലെ എ​​ത്തി​​യ ര​​ഹാ​​നെ(8)​​യും രോ​​ഹി​​തു​​മാ​​യു​​ണ്ടാ​​യ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടു​​ത്തി പ​​വ​​ലി​​യ​​നി​​ലേ​​ക്കു മ​​ട​​ങ്ങി.

തു​​ട​​ർ​​ന്ന് രോ​​ഹി​​തി​​ന് കൂ​​ട്ടാ​​യി ശ്രേയ​​സ് അ​​യ്യ​​ർ എ​​ത്തി. ശ്ര​​ദ്ധ​​യോ​​ടെ ബാ​​റ്റു ചെ​​യ്ത രോ​​ഹി​​ത് 107-ാം പ​​ന്തി​​ൽ സെ​​ഞ്ചു​​റി തി​​ക​​ച്ചു. നാ​​ലാം വി​​ക്ക​​റ്റി​​ൽ രോ​​ഹി​​ത്-​​അ​​യ്യ​​ർ കൂ​​ട്ടു​​കെ​​ട്ട് 60 റ​​ണ്‍​സ് നേ​​ടി. സ്കോ​​ർ 236ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ രോ​​ഹി​​ത് (115) എ​​ൻ​​ഗി​​ഡി​​ക്ക് മു​​ന്നി​​ൽ കീ​​ഴ​​ട​​ങ്ങി. തു​​ട​​ർ​​ന്ന് ക്രീ​​സി​​ലെ​​ത്തി​​യ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ നേ​​രി​​ട്ട ആ​​ദ്യ പ​​ന്തി​​ൽ ഗോ​​ൾ​​ഡ​​ൻ ഡ​​ക്ക് ആ​​യി. ത​​നി​​ക്കെ​​തി​​രാ​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ളു​​ടെ ആ​​ക്കം ഒ​​ന്നു​​കൂ​​ടി വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു പാ​​ണ്ഡ്യ​​യു​​ടെ മ​​ട​​ക്കം. 30 റ​​ണ്‍​സ് നേ​​ടി ശ്രേ​​യ​​സ് അ​​യ്യ​​രും 17 പ​​ന്തി​​ൽ 13 റ​​ണ്‍​സ് നേ​​ടി ധോ​​ണി​​യും മ​​ട​​ങ്ങി. 20 പ​​ന്തി​​ൽ 19 റ​​ണ്‍​സു​​മാ​​യി ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ പു​​റ​​ത്താ​​കാ​​തെ നി​​ന്നെ​​ങ്കി​​ലും 300 എ​​ന്ന സം​​ഖ്യ ക​​ട​​ക്കാ​​ൻ ഇ​​ന്ത്യ​​ക്കു ക​​ഴി​​ഞ്ഞി​​ല്ല.

നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ൽ ക​​ളി​​ച്ച ടീ​​മി​​നെ​​യാ​​ണ് ഇ​​ന്ത്യ ഇ​​ന്ന​​ലെ​​യും ഇ​​റ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ, ആ​​തി​​ഥേ​​യ നി​​ര​​യി​​ൽ ക്രി​​സ് മോ​​റി​​സി​​നു പ​​ക​​രം സ്പി​​ന്ന​​ർ ട്രെ​​ബാ​​യി​​സ് ഷം​​സി​​യും ഇ​​മ്രാ​​ൻ താ​​ഹി​​റി​​നു പ​​ക​​രം എ​​ൻ​​ഗി​​ഡി​​യും ഇ​​ടം​​ക​​ണ്ടെ​​ത്തി.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഇ​​ന്ത്യ ബാ​​റ്റിം​​ഗ്: ധ​​വാ​​ൻ സി ​​ഫെ​​ലു​​ക്വാ​​യോ ബി ​​റ​​ബാ​​ൻ​​ഡ 34, രോ​​ഹി​​ത് സി ​​ക്ലാ​​സെ​​ൻ ബി ​​എ​​ൻ​​ഗി​​ഡി 115, കോ​​ഹ്‌​ലി ​റ​​ണ്ണൗ​​ട്ട് 36, ര​​ഹാ​​നെ റ​​ണ്ണൗ​​ട്ട് 8, ശ്രേ​​യ​​സ് അ​​യ്യ​​ർ സി ​​ക്ലാ​​സെ​​ൻ ബി ​​എ​​ൻ​​ഗി​​ഡി 30, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ സി ​​ക്ലാ​​സെ​​ൻ ബി ​​എ​​ൻ​​ഗി​​ഡി 0, ധോ​​ണി സി ​​മ​​ർ​​ക്രാം ബി ​​എ​​ൻ​​ഗി​​ഡി 13, ഭു​​വ​​നേ​​ശ്വ​​ർ നോ​​ട്ടൗ​​ട്ട് 19, കു​​ൽ​​ദീ​​പ് യാ​​ദ​​വ് നോ​​ട്ടൗ​​ട്ട് 2, എ​​ക്സ്ട്രാ​​സ് 17, ആ​​കെ 50 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 274.

വി​​ക്ക​​റ്റ് വീ​​ഴ്ച: 1-48 (ധ​​വാ​​ൻ), 2-153 (കോ​​ഹ്‌​ലി), 3-176 (​ര​​ഹാ​​നെ), 4-236 (രോ​​ഹി​​ത്), 5-236 (ഹാ​​ർ​​ദി​​ക്), 6-238 (ശ്രേ​​യ​​സ് അ​​യ്യ​​ർ), 7-265 (ധോ​​ണി).

ബൗ​​ളിം​​ഗ്: മോ​​ർ​​ക്ക​​ൽ 10-2-44-0, റ​​ബാ​​ൻ​​ഡ 9-0-58-1, എ​​ൻ​​ഗി​​ഡി 9-1-51-4, ഫെ​​ലു​​ക്വാ​​യോ 8-0-34-0, ഡു​​മി​​നി 4-0-29-0, ഷം​​സി 10-0-48-0.