ധർമശാല: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ കേരളത്തിന് ജയം. 38 പന്ത് ശേഷിക്കേ രണ്ട് വിക്കറ്റിന് ഡൽഹിയെയാണ് കേരളം കീഴടക്കിയത്. ഡൽഹി 39.3 ഓവറിൽ 177. കേരളം 35.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 178. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ഇന്നിംഗ്സിന് നെടുംതൂണായത്. 57 പന്തിൽനിന്ന് സച്ചിൻ ബേബി 52 റണ്‍സ് നേടി. ജലജ് സക്സേന (26), സഞ്ജു സാംസണ് (29), മുഹമ്മദ് അസ്ഹറുദ്ദീൻ (21) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കുവേണ്ടി ധ്രുവ് ഷോറി (71) അർധസെഞ്ചുറി നേടി. ഉൻമുക്ത് ചന്ദ് (15), മിലിന്ദ് കുമാർ (25), പ്രദീപ് സംഗ്വാൻ (25) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. കേരളത്തിനായി എം.ഡി. നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പിൽ നാല് ജയവുമായി ഡൽഹിയാണ് ഒന്നാമത്. നാല് മത്സരങ്ങളിൽനിന്ന് പത്ത് പോയിന്റ് വീതമുള്ള മഹാരാഷ് ട്ര, കേരളം, ഹിമാചൽപ്രദേശ് എന്നിവ യഥാക്രമം രണ്ടും മുന്നും നാലും സ്ഥാനങ്ങളിലാണ്.