കൊച്ചി: സംസ്ഥാന അണ്ടർ 11 ചെസ് ചാന്പ്യൻഷിപ്പിൽ എറണാകുളം ജില്ലയിലെ ആദിത്യ എ.ചുള്ളിക്കാട് ചാന്പ്യനായി. എട്ട് റൗണ്ട് മത്സരത്തിൽ ഏഴു പോയിന്റ് നേടിയാണ് ആലുവ ജീവസ് സിഎംഐ സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ആദിത്യ ചാന്പ്യനായത്. ആലുവ ചുള്ളിക്കാട് വീട്ടിൽ അജികുമാറിന്റെയും മഞ്ജുവിന്റെയും മകനാണ്. തൃശൂരിലെ ജോണ് പോളിനാണ് രണ്ടാം സ്ഥാനം. തമിഴ്നാട്ടിലെ കാരക്കുടിയിൽ ജൂലൈ 28 മുതൽ ഓഗസ്റ്റ് അഞ്ചു വരെ നടക്കുന്ന നാഷണൽ അണ്ടർ 11 ചാന്പ്യൻഷിപ്പിൽ ഇവർ കേരളത്തെ പ്രതിനിധീകരിക്കും.