വെല്ലിംഗ്ടണ്‍: ത്രിരാഷ്ട്ര ട്വന്റി-20യിൽ ഇംഗ്ലണ്ടിനെതിരേ ന്യൂസിലൻഡിന് ജയം. 12 റണ്‍സിനാണ് കിവീസ് വെന്നിക്കൊടി പാറിച്ചത്. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196. ഇംഗ്ലണ്ട് 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 184. ഇതോടെ ന്യൂസിലൻഡിന് രണ്ട് മത്സരങ്ങളിൽനിന്ന് രണ്ട് പോയിന്റായി.