ഓസ്ട്രേലിയൻ ഓപ്പണിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ മിക്സഡ് ഡബിൾസിൽ ബൊപ്പണ്ണ സഖ്യം ക്വാർട്ടറിലെത്തി. ബൊപ്പണ്ണയും ഹംഗറിയുടെ ടിമിയ ബാബോസും ഉൾപ്പെട്ട സഖ്യം ക്രോയേഷ്യയുടെ ഫ്രാങ്കോ സ്കുഗോർ, അമേരിക്കയുടെ വാനിയ കിംഗ് സഖ്യത്തെ 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അവസാന എട്ടിൽ ഇടംപിടിച്ചത്.
പുരുഷ ഡബിൾസിൽ ബ്രയാൻ ബ്രദേഴ്സിന്റെ സെമി പ്രവേശമാണ് ശ്രദ്ധേയം. പാക്കിസ്ഥാന്റെ ഐസം ഉൾഹഖ് ഖുറേഷിയും പോളണ്ടിന്റെ മാർസിൻ മറ്റ്കോവ്സ്കിയും ചേർന്ന സഖ്യത്തെ 6-1, 6-4 എന്ന സ്കോറിനാണ് ബ്രയാൻ സഹോദരന്മാർ തോൽപ്പിച്ചത്. ലൂക്കാസ് കുബോട്ട്(പോളണ്ട്)-മാർസെലോ മെലോ(ബ്രസീൽ) സഖ്യത്തെ 6-4, 6-7, 7-6 എന്ന സ്കോറിന് തോൽപ്പിച്ച് ജാൻ ലെന്നാർഡ് സ്ട്രഫ്(ജർമനി)-ബെൻ മക് ലാക്ലാൻ(ജപ്പാൻ) സഖ്യവും സെമിയിലെത്തിയിട്ടുണ്ട്.