ധാക്ക: ബംഗ്ലാദേശിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ സിംബാബ്വെയ്ക്കെതിരേ ബംഗ്ലാദേശിന് 91 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 216 റണ്‍സെടുത്തപ്പോൾ സിംബാബ്വെയുടെ മറുപടി 125 റണ്‍സിലൊതുങ്ങി. തമിം ഇഖ്ബാൽ (76), ഷക്കീബ് അൽ ഹസൻ (51) എന്നിവരുടെ അർധസെഞ്ചുറിയാണ് ബംഗ്ലാദേശ് ഇന്നിംഗ്സിനു കരുത്തായത്.
32 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സിംബാബ്വെ നായകൻ ഗ്രെയിം ക്രീമറിന്റെ ബൗളിംഗാണ് ബംഗ്ലാദേശിനെ വൻ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞത്. മറുപടി ബാറ്റിംഗിൽ സിക്കന്ദർ റാസ (39),ക്യാപ്റ്റൻ ക്രീമർ(23) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. ഷക്കീബ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ മഷറഫി മൊർത്താസ, സുൻസാമുൾ ഇസ്ലാം, മുസ്താഫിസുർ റഹ്മാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.