ജൊഹാനസ്ബാർഗ്: അജിൻക്യ രഹാനെയെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് ഒഴിവാക്കാനുള്ള മാനേജ്മെന്റ് തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. രോഹിത് ശർമ ഫോമിൽ തുടരുന്ന ബാറ്റ്സ്മാനായതിനാലാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതെന്ന് ശാസ്ത്രി പറഞ്ഞു.
രഹാനയെ ആദ്യ ടെസ്റ്റിൽ ഉൾപ്പെടുത്തുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നെങ്കിൽ രോഹിതിനെ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയില്ല എന്നു നിങ്ങൾ ചോദിക്കുമായിരുന്നു. രോഹിത് ശർമ മികച്ച പ്രകടനം കാഴ്ചവയ്ക്കാതിരുന്നപ്പോൾ രഹാനയെ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയില്ല എന്നു ചോദിക്കുന്നു- ടീം സെലക്ഷൻ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി രവി ശാസ്ത്രി പറഞ്ഞു. ഫോമിന്റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ബൗളർമാരെ തെരഞ്ഞെടുക്കുന്നതെന്നും രണ്ടാം ടെസ്റ്റിൽ ഭുവനേശ്വർ കുമാറിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് രവി ശാസ്ത്രി കൂട്ടിച്ചേർത്തു.
വിദേശത്ത് മികച്ച റിക്കാർഡുള്ള രഹാനയെ ഒഴിവാക്കിയാണ് രോഹിത് ശർമയ്ക്ക് കോഹ്ലിയുടെ ടീമിൽ ഇടംനൽകിയത്. ഇതിനെതിരേ വ്യാപക വിമർശനം ഉയർന്നിരുന്നു. രഹാനയ്ക്കു പകരമെത്തിയ രോഹിതിന് രണ്ടു ടെസ്റ്റുകളിലും തിളങ്ങാൻ കഴിഞ്ഞതുമില്ല. ഇരു ടെസ്റ്റുകളും പരാജയപ്പെട്ടതോടെ കോഹ്ലിയുടെ ടീമിന് പരന്പര നഷ്ടപ്പെടുകയും ചെയ്തിരുന്നു.