കോൽക്കത്ത: ഇന്ത്യൻ ഫുട്ബോളിലെ വാശിയേറിയ പോരാട്ടം പിറക്കുന്ന കോൽക്കത്ത ഡെർബിയിൽ മോഹൻബഗാനു ജയം. ബഗാൻ മറുപടിയില്ലാത്ത രണ്ടു ഗോളിന് ഈസ്റ്റ് ബംഗാളിനെ തകർത്തു. സോൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്നത മത്സരത്തിൽ അസിയർ ഡികെയുടെ ഇരട്ട ഗോളാണ് ബഗാനു ജയമൊരുക്കിയത്.
പരിക്കിനെത്തുടർന്ന് സോണി നോർദ ഇല്ലാതെയാണ് ബഗാൻ കളത്തിലിറങ്ങിയത്. നോർദെയുടെ കുറവ് ഡികെ നികത്തി. 55-ാം സെക്കൻഡിൽ ഗോൾ പിറന്നു. 35-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി ഡികെ ആദ്യ പകുതി ബഗാന്റേതാക്കി. ജയത്തോടെ പോയിന്റ് നിലയിൽ ബഗാൻ 16 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. 19 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്താണ്.