സൗത്ത് കരോളൈന: ഇരട്ട ലോക വെള്ളി മെഡൽ ജേതാവ് ക്രിസ്റ്റ്യൻ കോൾമാൻ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. 60 മീറ്ററിൽ ഏറ്റവും വേഗത്തിലുള്ള ഓട്ടംകൊണ്ടാണ് യുവ അമേരിക്കൻ സ്പ്രിന്റർ വീണ്ടും ശ്രദ്ധാകേന്ദ്രമായത്. ആഗോള സ്പ്രിന്ററിൽ വളർന്നുവരുന്ന താരമാണെന്ന് കോൾമാൻ വീണ്ടും തെളിയിച്ചു.
60 മീറ്ററിൽ രണ്ടുപതിറ്റാണ്ട് റിക്കാർഡ് സമയമാണു കോൾമാൻ തിരിത്തിയത്. 6.37 സെക്കൻഡിൽ ഇരുപത്തിയൊന്നുകാരനായ കോൾമാൻ ഫിനിഷ് ചെയ്തത്.
ഐഎഎഎഫിന്റെ അംഗീകാരം കൂടി ലഭിച്ചുകഴിഞ്ഞാൽ 1998ൽ അമേരിക്കയുടെ തന്നെ മൗറിസ് ഗ്രീൻ (6.39 സെക്കൻഡ്) സ്ഥാപിച്ച റിക്കാർഡ് പഴങ്കഥയാകും.