ചെന്നൈ: സ്വന്തം ഗ്രൗണ്ടില്‍ വിജയം നേടാതെ ആരാധകരെ നിരാശപ്പെടുത്തിയ ഗോകുലം കേരള എഫ്സി എവേ ഗ്രൗണ്ടില്‍ വിജയം നേടി. തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കുശേഷം, ഇതില്‍ നാലു തുടര്‍ തോല്‍വികള്‍ ഹോം ഗ്രൗണ്ടിലായിരുന്നു, ഏകപക്ഷീയമായ ഒരു ഗോളിന് ചെന്നൈ സിറ്റിയെ പരാജയപ്പെടുത്തിയാണ് ഗോകുലം ലീഗിലെ രണ്ടാം ജയം സ്വന്തമാക്കിയത്. 61-ാം മിനിറ്റില്‍ കിവി സിമോമിയുടെ ഗോളിലാണു ഗോകുലം ജയം കുറിച്ചത്.