ഗുവാഹത്തി: സീമിന്‍ലെന്‍ ഡൗംഗലിന്റെ ഹാട്രിക്കില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ശക്തരായ ചെന്നൈയിന് എഫ്സിയെ 3-1ന് കീഴടക്കിയാണ് നോര്‍ത്ത് ഈസ്റ്റ് സ്വന്തം ഗ്രൗണ്ടില്‍ രണ്ടാം ജയം സ്വന്തമാക്കിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആദ്യ ഹാട്രിക്കാണ് ഡൗംഗല്‍ സ്വന്തമാക്കിയത്.
ഒപ്പം ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ ഹാട്രിക്കുമായിരുന്നു. 42, 46, 68 മിനിറ്റുകളിലാണ് ഗോളുകള്‍. അനിരുദ്ധ് ഥാപ്പയാണ് (79) ചെന്നൈയിനുവേണ്ടി ഗോള്‍ നേടിയത്. സെസേറോ ആദ്യ തൊടുത്ത പന്ത് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍ ഓടിയെത്തിയ ഡൗംഗല്‍ റീബൗണ്ട് പന്ത് കൃത്യമായി വലയിലാക്കി. രണ്ടാം ഗോള്‍ രണ്ടാം പകുതി തുടങ്ങിയതേ എത്തി. വെറും പതിനഞ്ച് സെക്കന്‍ഡും അഞ്ചു പാസും മാത്രമേ ഗോളിനു വേണ്ടിവന്നുള്ളു. ഡാനിലോ ലോപ്പസിന്റെ പാസില്‍നിന്നായിരുന്നു ഡൗംഗലിന്റെ ഗോള്‍. ഹാലിചരണ്‍ നര്സരേയുടെ പാസില്‍ ഡൗംഗല്‍ ഹാട്രിക് തികച്ചു. 79-ാം മിനിറ്റിൽ നോര്‍ത്ത് ഈസ്റ്റ് ഗോള്‍കീപ്പര്‍ ടി.പി. രഹനേഷിന് ഒരവസരം പോലും നല്‍കാതെ അനിരുദ്ധ് ഥാപ്പ ഒരു ഗോള്‍ മടക്കി.
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ബംഗളൂരു 11 7 0 4 21
ചെന്നൈയിൻ 11 6 2 3 20
പൂന 10 5 1 4 16
ഗോവ 9 5 1 3 16
മുംബൈ 11 4 2 5 14
കേരള ബ്ലാസ്റ്റേഴ്സ് 11 3 5 3 14
ജംഷഡ്പുർ 10 3 4 3 13
എടികെ 9 3 3 3 12
നോർത്ത് ഈസ്റ്റ് 10 3 1 6 10
ഡൽഹി 10 2 1 7 7