തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍, കോളജ് കായികതാരങ്ങള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ് ഈ അധ്യയന വര്‍ഷം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും താരങ്ങള്‍ക്ക് കിട്ടാക്കനി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേന എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ വിതരണം ചെയ്യേണ്ട സ്പോര്‍ട്സ് കിറ്റാണ് ജനുവരി മാസമായിട്ടും നല്‍കാത്തത്.
സംസ്ഥാനത്തെ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റല്‍, സ്കൂളുകളോടും കോളജുകളോടും ചേര്‍ന്നുള്ള സ്പോര്‍ട്സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായുള്ള 3000 ലധികം കായികതാരങ്ങള്‍ക്കാണ് ഇത്തരത്തില്‍ സ്പോര്‍ട്സ് കിറ്റ് ലഭിക്കാത്തത്. ഒരു കായികതാരത്തിന് ലഭിക്കുന്ന കിറ്റില്‍ ട്രാക്ക് സ്യൂട്ട്, ജഴ്സികള്‍, സ്പൈക്സ് ഉള്‍പ്പെടെ 4000 ത്തോളം രൂപ വില വരുന്ന ഉത്പന്നങ്ങളാണ് ലഭിക്കുന്നത്. കായിക താരങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അത്യാവശ്യം വേണ്ടതാണ് അവരുടെ സ്പോര്‍ട്സ് കിറ്റുകള്‍. കിറ്റ് ലഭ്യമാകാതെ വന്നതോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് കായികതാരങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഓപ്പറേഷന് ഒളിമ്പ്യ പോലുള്ള വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുന്നോട്ടു പോകുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ കായികതാരങ്ങളുടെ അടിസ്ഥാന ആവശ്യമായ സ്പോര്‍ട്സ് കിറ്റ് വിതരണത്തില്‍ കാട്ടിയ അനാസ്ഥയ്ക്കെതിരേ കായിക മേഖലയ്ക്ക് ഒന്നടങ്കം കടുത്ത പ്രതിഷേധമാണുള്ളത്.
തിരുവനന്തപുരത്ത് നടന്ന സൗത്ത് സോണ്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് സ്വന്തം ടീം ജഴ്സി നല്‍കാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. കായിക മേഖലയിലെ അടിസ്ഥാന ആവശ്യം പരിഹരിക്കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച്ചയാണിതെന്നു മുന്‍ കാല കായിക താരങ്ങള്‍ തന്നെ വ്യക്തമാക്കുന്നു.
വിതരണം വൈകാന്‍ കാരണം ജിഎസ്ടിയെന്ന്
തിരുവനന്തപുരം: കായികതാരങ്ങള്‍ക്ക് ജൂണ്‍ മാസത്തില്‍ നല്‍കേണ്ട സ്പോര്‍ട്സ് കിറ്റ് വിതരണത്തില്‍ കാലതാമസമുണ്ടായെന്നതു യാഥാര്‍ഥ്യമാണെന്നും ഉടന്‍ തന്നെ കിറ്റ് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗം എം.ആര്. രഞ്ജിത്ത് പറഞ്ഞു. ജിഎസ്ടി നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കിറ്റ് വിതരണം വൈകാന്‍ കാരണമായി. ടെന്‍ഡര്‍ എടുത്ത കമ്പനി കൃത്യ സമയത്ത് കിറ്റ് എത്തിച്ചില്ല. അടുത്ത വര്‍ഷം മുതല്‍ ജൂണ്‍ മാസത്തില്‍ തന്നെ സ്പോര്‍ട്സ് കിറ്റ് വിതരണം നടത്തുമെന്നും എം.ആര്. രഞ്ജിത്ത് പറഞ്ഞു.
തോമസ് വര്‍ഗീസ്