ദുബായ്: ഐസിസി ക്രിക്കറ്റ് അവാര്‍ഡുകള്‍ തൂത്തുവാരി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരത്തിനൊപ്പം ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതും കോഹ്ലിയെയാണ്. ടെസ്റ്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തിനാണ് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം.
പാക്കിസ്ഥാന് ഓള് റൗണ്ടര്‍ ഹസന് അലിയാണ് എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍. അസോസിയേറ്റ്് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്ഥാന് വണ്ടര്‍ സ്പിന്നര്‍ റാഷിദ് ഖാന് തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ നേടിയ 6-25 വിക്കറ്റ് പ്രകടനമാണ് ട്വന്റി-20യിലെ മികച്ച ബൗളിംഗ്. ദക്ഷിണാഫ്രിക്കന്‍ വംശജനായ മറൈസ് ഇറാസ്മസ് മികച്ച അമ്പയര്‍ക്കുള്ള ഡേവിഡ് ഷെപ്പേര്‍ഡ് ട്രോഫി സ്വന്തമാക്കി.
ടെസ്റ്റില്‍ ടീമില്‍ കോഹ്ലിയെ കൂടാതെ ആര്. അശ്വിന്, ചേതേശ്വര്‍ പൂജാര എന്നിവരും സ്ഥാനം പിടിച്ചു. എന്നാല്‍ മറ്റു ഇന്ത്യന്‍ താരങ്ങളാരും ടെസ്റ്റ് ടീമിലെത്തിയില്ല. ദക്ഷിണാഫ്രിക്കയുടെ ഡീന്‍ എല്‍ഗറും ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുമാണ് ടെസ്റ്റ് ടീമിന്റെ ഓപ്പണര്‍മാര്‍. മിച്ചല്‍ സ്റ്റാര്‍ (ഓസ്ട്രേലിയ) കഗിസോ റബാഡ (ദക്ഷിണാഫ്രിക്ക) ജയിംസ് ആന്ഡേഴ്സണ് (ഇംഗ്ലണ്ട്) എന്നിവരാണ് പേസര്‍മാര്‍. വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളില്‍ നിന്ന് ആര്‍ക്കും പതിനൊന്നില്‍ ഇടംപിടിക്കാനായില്ല. ഏകദിന ടീമില്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരാണ് കോഹ്ലിയെ കൂടാതെ ഇടംപിടിച്ചത്.
ഐസിസി ഏകദിന ടീം: ഡേവിഡ് വാര്‍ണര്‍ (ഓസ്ട്രേലിയ), രോഹിത് ശര്‍മ (ഇന്ത്യ), വിരാട് കോഹ്ലി (ഇന്ത്യ), ബാബര്‍ അസം (പാക്കിസ്ഥാന്), എ.ബി. ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക), ബെന്‍ സ്റ്റോക്സ് (ഇംഗ്ലണ്ട്), ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലന്‍ഡ്), ഹസന് അലി (പക്കിസ്ഥാന്), റാഷിദ് ഖാന് (അഫ്ഗാനിസ്ഥാന്), ജസ്പ്രീത് ബുംറ (ഇന്ത്യ).
ഐസിസി ടെസ്റ്റ് ലോക ഇലവന്: ഡീന്‍ എല്‍ഗാര്‍ (ദക്ഷിണാഫ്രിക്ക), ഡേവിഡ് വാര്‍ണര്‍ (ഓസ്ട്രേലിയ), വിരാട് കോഹ്ലി (ഇന്ത്യ), സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ), ചേതേശ്വര്‍ പൂജാര (ഇന്ത്യ), ബെന്‍ സ്റ്റോക്സ് (ഇംഗ്ലണ്ട്), ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), ആര്. അശ്വിന് (ഇന്ത്യ), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ), കഗിസോ റബാഡ (ദക്ഷിണാഫ്രിക്ക), ജയിംസ് ആന്ഡേഴ്സണ് (ഇംഗ്ലണ്ട്).