മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, ആറു തവണ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് എന്നിവര്‍ മൂന്നാം റൗണ്ടിലെത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്‍ സ്റ്റാനിസ്ലാസ് വാവ്റിങ്ക പുറത്തായി.
സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫെഡറര്‍ ജര്‍മനിയുടെ യാന്‍ ലെനാര്‍ഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചു. 6-4, 6-4, 7-6നായിരുന്നു നിലവിലെ ചാമ്പ്യന്റെ ജയം. ഫെഡററിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തിയശേഷമാണ് സ്ട്രഫ് കീഴടങ്ങിയത്.
ആറു തവണ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട ജോക്കോവിച്ച് ഫ്രാന്‍സിന്റെ ഗെയ്ല് മോണ്‍ഫില്‍സിന്റെ കരുത്തിനു മുന്നില്‍ കഷ്ടിച്ചു ജയിച്ചുകയറുകയായിരുന്നു. സെര്‍ബിയന്‍ താരത്തിന്റെ കായികക്ഷമത പരീക്ഷിക്കപ്പെടുന്ന മത്സരമായിരുന്നു. നാലു സെറ്റ് നീണ്ട മത്സരത്തില്‍ ജോക്കോവിച്ച് 4-6,6-3, 6-1, 6-3ന് ജയിച്ചു. ഇരുവരും തമ്മിലുള്ള പോരാട്ടത്തില്‍ ജോക്കോവിച്ച് 15-0ന് മുന്നിലെത്തി.
മുന്‍ ചാമ്പ്യന്‍ വാവ്റിങ്കയെ അമേരിക്കയുടെ ടെന്നിസ് സാന്‍ഡ്ഗ്രെന്‍ തോല്‍പ്പിച്ചു. 97-ാം റാങ്കിലുള്ള അമേരിക്കന്‍താരം ഒമ്പതാം സീഡ് വാവ്റിങ്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. 6-2, 6-1, 6-4നായിരുന്നു അമേരിക്കന്‍ താരത്തിന്റെ ജയം. അലക്സാണ്ടര്‍ സ്വരേവ് 6-1, 6-3, 4-6, 6-3ന് പീറ്റര്‍ ഗൊജോവ്സികിനെ തകര്‍ത്തു.
വനിത സിംഗിള്‍സ് മത്സരങ്ങളില്‍ സിമോണ ഹാലെപ്, മരിയ ഷറപ്പോവ, എഞ്ചലിക് കെര്‍ബര്‍, കരോളിന പ്ലീഷ്കോവ, മാഡിസണ്‍ കീസ് എന്നിവര്‍ മൂന്നാം റൗണ്ടിലെത്തി. എന്നാല്‍, ഗാര്ബെന് മുഗുറൂസ, എലീന വെസ്നിന എന്നിവര്‍ പുറത്തായി. ലോക ഒന്നാം നമ്പര്‍ റൊമേനിയയുടെ ഹാലെപ് 6-2, 6-2ന് കാനഡയുടെ യൂജിന്‍ ബുഷാര്ഡിനെ തോല്‍പ്പിച്ചു. കെര്‍ബര്‍-ഷറപ്പോവ മൂന്നാം റൗണ്ട് മത്സരത്തിന് മൂന്നാം റൗണ്ട് മത്സരത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. ഇവരും മികച്ച ജയത്തോടെ മൂന്നാം റൗണ്ടില്‍ കടന്നത്.
മുന്‍ ലോക ഒന്നാം നമ്പര്‍ ജര്‍മന്‍താരം കെര്‍ബര്‍ ക്രൊയേഷ്യയുടെ ഡോണ വെകിച്ചിനെ 6-4, 6-1ന് പരാജയപ്പെടുത്തിയപ്പോള്‍ ഷറപ്പോവ ലാത്വിയയുടെ അനസ്താസിയ സെവസ്റ്റോവയെ 6-1, 7-6 (7-4)ന് തോല്‍പ്പിച്ചു. വിംബിള്‍ഡണ്‍ ചാമ്പ്യന്‍ മുഗുറൂസയെ തായ്വാന്റ ഷീ സൂവി 7-6 (7-1), 6-4ന് തോല്‍പ്പിച്ചു.
ഇന്ത്യന്‍താരങ്ങള്‍ രണ്ടാം റൗണ്ടില്‍
പുരുഷ ഡബിള്‍സ് മത്സരങ്ങളില്‍ ലിയാണ്ടര്‍ പെയ്സ്-പുരവ് രാജ സഖ്യവും രോഹന് ബൊപ്പണ്ണ, ദിവിജ് ശരണ്‍ എന്നിവര്‍ അവരുടെ പങ്കാളികള്ക്കൊപ്പവു രണ്ടാം റൗണ്ടിലെത്തി.
ലിയാണ്ടര്‍ പെയ്സ്-പുരവ് രാജ സഖ്യം നികോളസ് ബാസലഷ് വിലി-ആന്ദ്രെസ് ഹെയ്ദര്‍ മൗറര്‍ സഖ്യത്തെ 6-2, 6-3ന് തോല്‍പ്പിച്ചു. രോഹന് ബൊപ്പണ്ണ-എഡ്വോര്‍ഡ് റോജര്‍ വെസ് ലിന് കൂട്ടുകെട്ട് റയാന് ഹാരിസണ്‍-വെസാക് പോസ്പിസില്‍ സഖ്യത്തെ 6-2,7-6ന് തകര്‍ത്തു. ദിവിജ് ശരണ്‍-രാജീവ് രാം സഖ്യം മരിയസ് കോപില്‍-വിക്ടര്‍ ടോസികി കൂട്ടുകെട്ടിനെ 7-6, 6-4ന് തോല്പിച്ചു.ണ്ടില്‍