ബാഴ്സലോണ/മാഡ്രിഡ്: കോപ്പ ഡെല്‍ റേ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബാഴ്സലോണയ്ക്കും അത്ലറ്റിക്കോ മാഡ്രിഡിനു തോല്‍വി. ബാഴ്സലോണയെ നഗരവൈരികളായ എസ്പാനിയോള്‍ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു. അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ സെവിയ്യയോട് ഒന്നിനെതിരേ രണ്ടു ഗോളിന് തോറ്റു. ബാഴ്സലോണ സൂപ്പര്‍താരം ലയണല്‍ മെസി പെനാല്‍റ്റി നഷ്ടമാക്കുകയും ചെയ്തു. എസ്പാനിയോളിന്റെ ഗ്രൗണ്ടിലായിരുന്നു മത്സരം.
ബാഴ്സലോണയുടെ പരാജയമറിയാതെയുള്ള 29 മത്സരങ്ങളുടെ കുതിപ്പാണ് എസ്പാനിയോള്‍ തകര്‍ത്തത്. 61-ാം മിനിറ്റിലാണ് മെസിക്ക് പെനാല്‍റ്റി ലഭിച്ചത്. സെര്‍ജിയോ റോബര്‍ട്ടോയെ ഫൗള്‍ ചെയ്തതിനു ലഭിച്ച കിക്കെടുത്ത മെസിക്കു പിഴച്ചു. മെസിയുടെ കിക്കിന് കൃത്യമായി ഇടത്തേക്കു ചാടി ഡിയേഗോ ലോപ്പസ് രക്ഷപ്പെടുത്തി.
കളിതീരാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ എസ്പാനിയോളിന്റെ ഓസ്കര് മെലെന്ഡോ വിജയ ഗോള്‍ സ്വന്തമാക്കി. 2009നുശേഷം എസ്പാനിയോള്‍ ബാഴ്സയ്ക്കെതിരേ നേടുന്ന ആദ്യ ജയമാണ്.
അവസാന പത്തു മിനിറ്റിനിടെ നേടിയ രണ്ടു ഗോളുകള്‍ സെവിയ്യയ്ക്ക് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഗ്രൗണ്ടില്‍ വിജയമൊരുക്കി. 73-ാം മിനിറ്റില്‍ അത്ലറ്റിക്കോ ഡിയേഗോ കോസ്റ്റയിലൂടെ മുന്നിലെത്തി. പകരക്കാരനായി ഇറങ്ങിയ ജീസസ് നവാസ് 80-ാം മിനിറ്റില്‍ സമനില ഗോള്‍ നല്കി. അഞ്ചു മിനിറ്റ് മുമ്പാണ് നവാസ് കളത്തിലിറങ്ങുന്നത്. 88-ാം മിനിറ്റില്‍ ജോവാക്വിം കൊറേയ വിജയ ഗോള്‍ കണ്ടെത്തി.
മറ്റൊരു മത്സരത്തില്‍ വലന്‍സിയ 2-1ന് ആല്‍വ്സിനെ തോല്‍പ്പിച്ചു. 66-ാം മിനിറ്റില്‍ റൂബന്‍ സോബ്രിനോയുടെ ഗോളില്‍ ആല്‍വ്സ് എവേ ഗ്രൗണ്ടില്‍ മുന്നിലെത്തി. എന്നാല്‍, 73-ാം മിനിറ്റില്‍ ഗോണ്‍സാലോ ഗ്യൂഡെസ് വലന്‍സിയയ്ക്കു സമനില നല്കി. 77-ാം മിനിറ്റില്‍ അഡ്രിയാന്‍ ഡിഗ്വസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ആല്‍വ്സ് പത്തു പേരായി ചുരുങ്ങി. 82-ാം മിനിറ്റില്‍ റോഡ്രിഗോ വിജയഗോള്‍ സ്വന്തമാക്കി.