ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം 2018 ലോക റാങ്കിംഗില്‍ മുന്നേറ്റത്തോടെ തുടങ്ങി. ഫിഫ പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ടീം 102-ാം സ്ഥാനത്താണ്. 2017 ഡിംസബറില്‍ പുറത്തിറക്കിയ റാങ്കിംഗില്നിന്ന് മൂന്നു സ്ഥാനം മെച്ചപ്പെടുത്തിയാണ് ടീം മുന്നേറിയത്.
ഡിസംബറിലെ പട്ടികയില്‍ ഇന്ത്യ 105-ാം സ്ഥാനത്തായിരുന്നു. 13 പോയിന്റ് കൂടുതല്‍ ലഭിച്ച ഇന്ത്യക്ക് 333 റേറ്റിംഗ് പോയിന്റായി. കഴിഞ്ഞ വര്‍ഷം ഇന്ത്യ തോല്‍വി അറിഞ്ഞതേയില്ല. ഒമ്പത് കളിയില്‍ ഏഴു ജയവും രണ്ടു സമനിലയുമായിരുന്നു സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പരിശീലിപ്പിക്കുന്ന ടീമിന്.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സംഘടിപ്പിച്ച ത്രിരാഷട്ര ടൂര്‍ണമെന്റില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്. നവംബറില്‍ നടന്ന മത്സരത്തില്‍ യുഎഇയുമായി 2-2ന് സമനില പാലിച്ചതോടെ 2019 എഎഫ്സി ഏഷ്യന്‍ കപ്പിനു യോഗ്യത നേടുകയും ചെയ്തു. മാര്‍ച്ച് 27ന് ഇന്ത്യ ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തില്‍ കിര്‍ഗിസ്ഥാനെ നേരിടും. റാങ്കിംഗിലെ ആദ്യ പതിന്നാലു സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.